ഇവനാണെന്റെ ഹീറോ.. എന്റെ മകന്‍ ഇല്‍ഹാല്‍ അര്‍ഷക്- കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ട് നജീം അര്‍ഷാദ്

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗായകനായി മാറി മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകനാണ് നജീം അര്‍ഷാദ്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന നജീം തന്റെ ആദ്യത്തെ കണ്‍മണിയുടെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഇവനാണെന്റെ ഹീറോ.. എന്റെ മകന്‍ ഇല്‍ഹാല്‍ അര്‍ഷക്' എന്ന അടിക്കുറിപ്പോടെയാണ് നജീം കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകനെ ഇല്ലു എന്നാണ് വിളിക്കുന്നതെന്നും പ്രിയ ഗായകന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് നജീമിനും തസ്‌നിയ്ക്കും കുഞ്ഞ് പിറന്നത്. അച്ഛനായ സന്തോഷം നേരത്തെ തന്നെ നജീം പങ്കുവെച്ചിരുന്നെങ്കിലും ആദ്യമായാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha