സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കി നടി

ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ് താരം താന്‍ഡി ന്യൂട്ടന്‍. സിനിമയില്‍ അവര്‍ പറയുന്നതനുസരിച്ച് നില്‍ക്കാത്തതിനാല്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞതായി താരം തുറന്നു പറയുന്നു. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം എന്നാണ് താന്‍ഡീ പറയുന്നത്. എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും താരം വ്യക്തമാക്കി.
അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു. മിഷന്‍; ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളില്‍ താന്‍ഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് അടുത്തിടെ അഭിനയിച്ചത്. ആദ്യ സീസണിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. എമ്മി അവാര്‍ഡില്‍ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha