സ്‌റ്റേജില്‍ നിന്ന് പ്രിയങ്കയോട് ഐ ലവ് യു പറഞ്ഞത്...

ബോളിവുഡില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താര ജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഇരുവരും ഒരുമിച്ചുള്ള ഓരോ ഫോട്ടോസും വളരെപട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത് താരങ്ങള്‍ തന്നെ പുറത്തുവിടുന്ന ഫോട്ടോകളാണ്. എന്നാല്‍ ഇപ്പോള്‍ താരങ്ങളെ കുറിച്ച് പറഞ്ഞ് മറ്റൊരാള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ബോളിവുഡ് നടന്‍ അനുപം ഖേറാണ് താരങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ ഹാപ്പിനസ് ബീയിംഗ് എന്ന സംഗീത പരിപാടിയില്‍ നിക്കിനൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. നടന്‍ അനുപം ഖേറും പരിപാടി കാണാന്‍ എത്തിയിരുന്നു.
സ്‌റ്റേജില്‍ നിന്ന് നിക്ക് ജൊനാസ് പ്രിയങ്ക ചോപ്രയോട് ഐ ലവ് യു എന്ന് പറയുന്നത് താന്‍ കണ്ടു എന്നാണ് അനുപം ഖേര്‍ പങ്കുവയ്ക്കുന്നത്. അത് വളരെ മനോഹരമായിരുന്നെന്നും തനിക്ക് ഇഷ്ടമായെന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പരിപാടിയുടെ ഒരു വിഡിയോയ്‌ക്കൊപ്പമാണ് താരം വിശേഷം പങ്കുവച്ചത്.
https://www.facebook.com/Malayalivartha