നിങ്ങള്‍ മഴ നനയുമ്പോൾ എനിക്കെന്തിന് കുട , ഒരു മഴ കൊണ്ടതുകൊണ്ട് നമ്മൾക്ക് ഒന്നും വരാൻ പോവുന്നില്ല ? ആരാധകരോട് ടൊവിനോ പറഞ്ഞത് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ചുരുങ്ങിയ കാലം കൊണ്ടാണ് ടോവിനോ തോമസ് മലയാളികളുടെ പ്രിയ താരമായത്. ആരാധകരോടുള്ള പെരുമാറ്റവും പ്രളയകാലത്തെ സഹായവുമൊക്കെയാണ് ടോവിണോയെ ജനപ്രിയനാക്കിയത്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ടോവിനോ ആരാധകരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമാകുന്നത്.
“മഴ വന്നപ്പോൾ എല്ലാവരും പോയികാണും എന്നാണോർത്തത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നൽകുന്നത്. നിങ്ങൾ മഴ കൊള്ളുമ്പോൾ എനിക്കെന്തിനാണ് കുട?
ഒരു മഴ കൊണ്ടതുകൊണ്ട് നമ്മൾക്ക് ഒന്നും വരാൻ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,” ആരാധകരുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങികൊണ്ട് ടൊവിനോ പറഞ്ഞു.
അപ്രതീക്ഷിതമായ മഴയിൽ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പൺ സ്റ്റേജിൽ നിന്ന് ആരാധകരെ അതിസംബോധന ചെയ്ത താരം, സഹായികൾ കുട നീട്ടിയപ്പോൾ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.
https://www.facebook.com/Malayalivartha






















