നടി രാഖി സാവന്ത് ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി മുന്‍ കാമുകൻ; അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നും, രാഖിയുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ദീപക് കലാല്‍

ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത്ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ മുന്‍ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാല്‍ രംഗത്ത്. രാഖി രണ്ടുമാസം ഗര്‍ഭിണിയാണെന്നും, അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപകിന്റെ ആരോപണം. കുഞ്ഞിന്റെ കാര്യത്തില്‍ രാഖിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും, അവളുടെ ജീവിത രീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ദീപക് പറയുന്നു.
അതേസമയം താന്‍ വിവാഹിയായെന്നും, പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ ഭര്‍ത്താവെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ ആരോപണങ്ങളുമായി ദീപക് രംഗത്തെത്തുകയുണ്ടായി. വിവാഹവാഗ്ദാനം നല്‍കി തന്റെ കൈയില്‍ നിന്ന് രാഖി നാല് കോടിയോളം രൂപ വാങ്ങിയിരുന്നുവെന്നും പണം തിരികെ ലഭിച്ചില്ലെങ്കില്‍ രാഖിയുടെ ജീവിതം നശിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് താൻ വിവാഹക്കാര്യം പുറത്ത് വിടാതിരുന്നതെന്ന് രാഖി വ്യക്തമാക്കിരുന്നു. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാര്‍ക്ക് ഇത് പ്രശ്നം അല്ലെന്നും, താൻ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.
ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകള്‍ നടന്നുവെന്നുമാണ് രാഖി പറയുന്നത്. തത്ക്കാലം ഭര്‍ത്താവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടു വരുന്നില്ലെന്നും 2020ലേ തനിക്ക് കുട്ടികള്‍ വേണ്ടൂവെന്നും രാഖി പറയുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ബേബി ഫോട്ടോഷൂട്ട് നടത്താമെന്ന് റിതേഷ് പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങള്‍ക്കു മുന്നിലെത്താമെന്ന് റിതേഷ് പറഞ്ഞതായും രാഖി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha