കുട്ടികളോടൊപ്പം ആടിപ്പാടി സണ്ണിലിയോണ്‍...

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ മക്കളോടൊപ്പമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മക്കള്‍ക്കൊപ്പം ഉല്ലസ്സിക്കുന്ന ചിത്രങ്ങളാണ് അധികവും ആരാധകര്‍ക്കായി സണ്ണി പങ്ക് വെക്കുന്നത്. എവിടെ പോയാലും എന്ത് തിരക്കിലാണെങ്കിലും മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവര്‍ സണ്ണിയുടെ ഒപ്പം ഉണ്ടായിരിക്കും. എത്ര തിരക്കാണെങ്കിലും അവരുടെ കാര്യങ്ങള്‍ നോക്കുന്നത് സണ്ണി ലിയോണ്‍ തന്നെയാണ്.
സണ്ണിക്ക് സഹായത്തിനായി ഒരു ആയ മാത്രമാണ് ഉണ്ടാവുക. കഴിവതും സണ്ണി തന്നെയാണ് കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം. പോകുന്നിടത്തെല്ലാം കുട്ടികളെയും കൂട്ടാറുണ്ട്. ഭര്‍ത്താവ് ഡാനിയേലും പൂര്‍ണ്ണ പിന്തുണയാണ് സണ്ണിക്ക് കൊടുക്കുന്നത്.
മക്കളെ സ്‌കൂളിലേക്ക് കാറില്‍ എത്തിച്ചതിന് ശേഷം അവരോട് പാട്ട് പാടി കളിച്ച് നില്‍ക്കുന്ന സണ്ണിയാണ് വീഡിയോയില്‍ ഉള്ളത്. അവിടെ അപ്പോള്‍ ഉണ്ടായിരുന്ന ആരോ മൊബൈയിലില്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആദ്യം വീഡിയോ പ്രചരിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha