മലയാളികളുടെ മനം കവർന്ന മോഹൻലാലിൻറെ ഈ ഗ്ലാമർ നായികയെ ഓർമയില്ലേ? സോഷ്യൽമീഡിയയിൽ വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു. ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു.
വിക്രം നായകനായ ജെമിനി, കമൽ ഹാസൻ നായകനായ അൻപേ ശിവം, അജിത്ത് കുമാറിന്റെ വില്ലൻ, പ്രശാന്തിന്റെ വിന്നർ , ശരത് കുമാർ നായകനായ ദിവാൻ എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു. പ്രധാനമായും ഗ്ലാമർ വേഷങ്ങളിലൂടെയാണ് കിരൺ പ്രശസ്തയായത്. കിരൺ അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു. ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.
ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. മെലിന എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ഹൈ സ്കൂൾ എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. നായികാ വേഷങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സഹനടിയായി അഭിനയിച്ച ജഗ്ഗുഭായ്, കെവ്വു കേക, അംബാല എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് അത്തരം വേഷങ്ങൾ ഉപേക്ഷിക്കുകയും അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുവാനും തുടങ്ങി. മനുഷ്യമൃഗം എന്ന ചലച്ചിത്രത്തിലെ വേഷം അത്തരത്തിലൊന്നാണ്.
എന്നാല്‍ വളരെപ്പെട്ടന്നു തന്നെ നായികനിരയില്‍ നിന്നും താരം പുറംതള്ളപ്പെടുകയും ചെയ്തു. ചില ചെറുകിട ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയത് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയില്‍ സജീവമല്ല കിരണ്‍ എന്ന് തന്നെ പറയാം. ഇപ്പോഴിതാ താരത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരൺ റാത്തോഡ് ജനിച്ചത്. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. 2007-ൽ രാംകുമാർ പച്ചയപ്പയുമായായിരുന്നു വിവാഹം .
https://www.facebook.com/Malayalivartha