മിനിസ്ക്രീൻ താരങ്ങൾ ആഘോഷമാക്കി താര പുത്രിയുടെ പേരിടൽ ചടങ്ങ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദീപന്‍ വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. മായയുടെ ബേബി ഷവര്‍ ചിത്രങ്ങളും വൈറലായിരുന്നു. മായയുടെയും ദീപന്‍ മുരളിയുടെ അടുത്ത സുഹൃത്തായ ബഡായി ബംഗ്ലാവ് ആര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ മനോഹര ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിരുന്നു. സുന്ദരിയായി ഒരുങ്ങി മഞ്ഞയും ചുവപ്പും കലര്‍ന്ന പട്ടുസാരി ധരിച്ച് മുല്ലപ്പൂവൊക്കെ ചൂടിയാണ് മായ ചടങ്ങിന് ഉണ്ടായിരുന്നത്. മഞ്ഞയും ഓറഞ്ചുമായിരുന്നു ബേബിഷവറിന്റെ തീം കളര്‍. പാരമ്പര്യമായ രീതിയിലാണ് മായയുടെ സീമന്തം ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ അനുസരിച്ച് ദീപന്‍ അടുത്തിരുന്ന് പലഹാരങ്ങള്‍ നല്‍ക്കുന്നതും സുഹൃത്തുക്കള്‍ കുപ്പിവളകള്‍ ഇട്ടു നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. അര്‍ച്ചനയുടെ നാത്തൂനായ ആര്യ ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് മായ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം.
ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുള്ള സൂചനയും ചിത്രങ്ങളുമൊക്കെ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം സീരിയൽ താരം ദീപൻ മുരളി കുറച്ചു നാളുകൾക്കു മുമ്പാണ് ആരാധകരോട് പങ്കുവച്ചത്. ഇക്കഴിഞ്ഞ ജൂലൈ 22നാണ് ദീപന്റെ പ്രിയസഖി മായ പെൺകുഞ്ഞിനു ജന്മം നൽകിയത്. മേധസ്വിയെന്നാണ് ദീപന്റെ കുഞ്ഞുമാലാഖയുടെ പേര്. സന്തോഷ വാർത്തയ്ക്കൊപ്പം കുഞ്ഞിക്കാലുകളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആശംസകൾ പല കോണുകളിൽ നിന്നുമെത്തി. സന്തോഷമേറ്റുന്ന മറ്റൊരു വിശേഷമാണ് ദീപന് ഇക്കുറി പ്രിയപ്പെട്ടവരോട് പറയാനുള്ളത്. മേധസ്വിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും സന്തോഷമധുരവും പങ്കുവയ്ക്കുകയാണ് ദീപൻ മുരളി. ഓഗസ്റ്റ് 28 ബുധനാഴ്ച ആയിരുന്നു ചടങ്ങ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ ദീപൻ പങ്കുവച്ചത്. സീരിയൽ രംഗത്തെ സുഹൃത്തുക്കളായ അർച്ചന സുശീലൻ, സ്വാതി, ദിയ, ബഷീർ ബഷി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ദീപന്റെ അടുത്ത സുഹൃത്തും മിനിസ്ക്രീന്‍ താരവുമായ ആര്യയുടെ ‘അറോയ’ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മേധസ്വിയെ ധരിപ്പിച്ചിരുന്നത്. ‘‘എന്റെ മാലാഖ മേധസ്വിയുടെ പേരിടൽ ചടങ്ങ്’’ ചിത്രങ്ങൾക്കൊപ്പം ദീപൻ കുറിച്ചു.
മേധസ്വി ദീപന്‍ എന്നാണ് കുഞ്ഞിന്റെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി എന്നും തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ദീപന്‍ വ്യക്തമാക്കിയിരുന്നു. 2018 ലായിരുന്നു ദീപന്റെയും മായയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് താമസിയാതെ ദീപന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. ഭാര്യയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്ക് അദ്ദേഹം പറയാറുണ്ടായിരുന്നു. രസകരമായ ടാസ്‌ക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ദീപന്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ഇക്കാര്യത്തില്‍ ആരാധകരും നിരാശയിലായിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയതിന് ശേഷവും ബിഗ് ബോസിനെക്കുറിച്ച് വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സീരിയലിലേക്ക് തിരിച്ചെത്തുകയാണ്. ദീപന്‍ തിരിച്ചുവരുന്നതിന്റെ പ്രമോയും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha