ന്യൂയോര്‍ക്കില്‍ അവധിയാഘോഷിച്ച് താരപുത്രി

ന്യൂയോര്‍ക്കില്‍ അവധിയാഘോഷിക്കുകയാണ് ബോളിവുഡിലെ താരപുത്രി സുഹാന. സോഷ്യല്‍ മീഡിയകളില്‍ ഏറെ ആരാധകരുള്ള തരാപുത്രയാണ് സൂഹാന. താരത്തിന്റെതായി പുറത്തുവരുന്ന ചിത്രങ്ങളും വിഡിയോയും നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.
ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ന്യൂയോര്‍ക്കിലെ കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സുഹാന ഇപ്പോള്‍ അവധി ആഘോഷത്തിലാണ്.ഇതിനിടെ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദ് ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha