Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എന്റെ കൈ വെള്ള വിയര്‍പ്പില്‍ കുതിര്‍ന്നു; എന്റെ കണ്ണുകളില്‍ ഉറവ പൊട്ടി... എന്തു വന്നാലും കരയരുതെന്ന് ഉറപ്പിച്ച്‌ പല്ലുകള്‍ ഇറുക്കി നിന്നു!! ജീവിതത്തിൽ മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തി ടെലിവിഷന്‍ അവതാരിക അശ്വതി

06 SEPTEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവാര്‍ഡ് ചടങ്ങുകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി അവതരണ രംഗത്ത് സജീവമാണ് അശ്വതി. കുടുംബത്തെ കുറിച്ച് താരം തെന്നെ വാചാലക്കുകയാണ്. അച്ഛൻ ദീർഘവർഷങ്ങൾ പ്രവാസിയായിരുന്നു. വീട്ടിൽ അമ്മയും ഞാനും രണ്ട് സഹോദരങ്ങളും പിന്നെ അമ്മൂമ്മയും (അമ്മയുടെ അമ്മ) ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ പ്ലസ്‌ടുവിനു പഠിക്കുന്ന സമയത്താണ് അമ്മൂമ്മയുടെ അകാലനിര്യാണം. അത് ഞങ്ങളെ മാനസികമായി തളർത്തി. അമ്മൂമ്മയുടെ അസാന്നിധ്യം പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതോടെ ഞങ്ങൾ തൊടുപുഴയിലെ വീട്ടിൽ നിന്ന് അമ്മയുടെ ജന്മനാടായ പാലായിലെ വീട്ടിലേക്ക് താമസം മാറി. ആദ്യമായി സ്വന്തമെന്ന് അവകാശപ്പെടാൻ കഴിഞ്ഞ ആ വീട് ഇപ്പോഴും എനിക്ക് ഒരു നൊസ്റ്റാൽജിയയാണ്. അതിനെക്കുറിച്ച് ഒരു കവിതയും അടുത്തിടെ ഞാൻ എഴുതിയിരുന്നു. പാലാ അൽഫോൻസ കോളജിലായിരുന്നു പിന്നീട് ഡിഗ്രി പഠനം. കുറച്ചു നാളിനു ശേഷം വീട്ടുകാർ പാലായിൽ സ്ഥലം മേടിച്ച് വീടുവച്ചു. ഇതിനിടയ്ക്ക് ഞാൻ ആർ ജെ ആയി ജോലി കിട്ടി ദുബായിലേക്ക് ചേക്കേറി.

ജന്മനാടായ തൊടുപുഴയിൽ നിന്നുതന്നെയാണ് ഞാൻ ജീവിതപങ്കാളിയെ കണ്ടെത്തിയത്. ഭർത്താവിന്റെയും ഒരു കൂട്ടുകുടുംബമാണ്. വിവാഹശേഷം ശ്രീകാന്തിനൊപ്പം വീണ്ടും ദുബായിലേക്ക് പറന്നു. കുറച്ചു വർഷങ്ങൾക്കുള്ളിൽ ദുബായ് ഞങ്ങളുടെ സെക്കൻഡ് ഹോം ആയി മാറി. മകൾ പിറന്നതും ദുബായിൽവച്ചാണ്. മിനിസ്‌ക്രീനിൽ സജീവമായ ശേഷം ദുബായിലായിരുന്നു. ഇപ്പോൾ മകളുടെ പഠനം പ്രമാണിച്ച് ഒരു വർഷമായി നാട്ടിൽ തന്നെയാണ്. മകൾ പത്മ ഇപ്പോൾ യുകെജിയിൽ പഠിക്കുന്നു. വീടിന്റെ ചുവരുകളിൽ നിറയെ അവളുടെ കലാസൃഷ്ടികളാണ്. പ്രവാസിയായി ദുബായിലെ ഫ്ളാറ്റിൽ ഇരുന്നോർക്കുമ്പോഴാണ് എത്ര വർണാഭമായിരുന്നു എന്റെ ബാല്യകൗമാരങ്ങൾ എന്ന് തിരിച്ചറിയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അവതാരകയുടെ പോസ്റ്റ്ഇപ്പോഴിതാ വൈറലായി മാറുകയാണ്. അധ്യാപക ദിനത്തില്‍ സ്‌കൂള്‍കാല അനുഭവങ്ങളും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകളുമാണ് അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

അശ്വതിയുടെ പോസ്റ്റിലൂടെ...

അര്‍ത്ഥം പറയുക, പല്ലവം. നാലാം ക്ലാസ്സിലെ മലയാളം പീരീഡാണ്. നാരായണന്‍ സാര്‍ ഓരോരുത്തരെയായി എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി. ആരും ഒരക്ഷരം മിണ്ടുന്നില്ല. എന്റെ ഊഴമെത്തി. ശ്രീകൃഷ്ണനെ വര്‍ണിക്കുന്ന കവിതയൊരെണ്ണം തലേന്ന് പഠിപ്പിച്ചതാണ്. പക്ഷേ പല്ലവം എന്ന വാക്ക് കേട്ടതായി പോലും എനിക്ക് ഓര്‍മ്മയില്ല. മേശപ്പുറത്തിരിക്കുന്ന, ഈര്‍ക്കിളിനേക്കാള്‍ അല്‍പ്പം കൂടിമാത്രം വണ്ണമുള്ള ചൂരല്‍ നോക്കി എന്റെ കൈ വെള്ള വിയര്‍പ്പില്‍ കുതിര്‍ന്നു. നാരായണന്‍ സാറിന്റെ ചൂരല്‍ പ്രയോഗം കണ്ടിട്ടുള്ളതല്ലാതെ അന്നേ വരെ അനുഭവിച്ചിരുന്നില്ല. കൈ നീട്ടാന്‍ ആജ്ഞയുയര്‍ന്നു.

ഞാന്‍ വിറച്ച്‌ വിറച്ച്‌ വലതു കൈ നീട്ടി. ചൂരല്‍ പുളഞ്ഞു താഴ്ന്നതും എന്റെ കണ്ണുകളില്‍ ഉറവ പൊട്ടി. എന്തു വന്നാലും കരയരുതെന്ന് ഉറപ്പിച്ച്‌ പല്ലുകള്‍ ഇറുക്കി നിന്നു. പല്ലവം - തളിര്. സാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുറപ്പിച്ചു. കുഞ്ഞു കൈ വെള്ളയില്‍ ചുവപ്പനൊരു അട്ട തിണര്‍ത്തു പൊന്തി. അപ്പോഴുണ്ട് അടുത്ത ചോദ്യം.

അധരം- എന്താ അര്‍ത്ഥം? ഞാന്‍ മരണം ഉറപ്പിച്ച കുറ്റവാളിയെ പോലെ മിണ്ടാതെ തല കുമ്ബിട്ടു. ഇടത് കൈ നീട്ടാന്‍ ഉത്തരവ് വന്നു. അടി പൊട്ടും മുന്നേ നാരായണന്‍ സാര്‍ കവിത പോലെ ചൊല്ലി. 'ഉണ്ണിക്കൈ രണ്ടിലും വെണ്ണയിരിക്കട്ടെ' അധരം - ചുണ്ട്. അശരീരി പോലെ ആ വാക്കുകള്‍ തലയ്ക്ക് മുകളില്‍ മുഴങ്ങി. ഇന്നും ഏതുറക്കത്തില്‍ ചോദിച്ചാലും മറക്കാതെ ഞാന്‍ അര്‍ത്ഥം പറയുന്ന രണ്ട് വാക്കുകള്‍.
പല്ലവം - തളിര്
അധരം - ചുണ്ട്

കുട്ടികളെ അടിച്ച്‌ വേണം 'പഠിപ്പിക്കാന്‍' എന്നെനിക്ക് ഇന്നും അഭിപ്രായമില്ല. പക്ഷേ ജീവിതം പിന്നീട് തന്ന പല അടികളെയും നേരിടാന്‍ അന്ന് കിട്ടിയ അടികള്‍ സഹായിച്ചിട്ടുണ്ട് എന്നുറപ്പാണ്. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ കിട്ടിയിരുന്ന ആ അടികള്‍ പലപ്പോഴും നമ്മുടെ കുഞ്ഞു കുഞ്ഞു ഈഗോകള്‍ക്ക് മുകളില്‍ കൂടി കിട്ടിയിരുന്ന അടികളാണ്. പരാജയം, അപമാനം, സങ്കടം, വേദന ഒക്കെ അനുഭവിച്ച്‌ തന്നെ അതിജീവിക്കാന്‍ ആ അടികള്‍ കാരണമായിട്ടുണ്ട്. തല്ലില്ലാതെ തലോടല്‍ മാത്രമേറ്റ് വളരുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും കുഞ്ഞു കുഞ്ഞു തോല്‍വിക്ക് മുന്നില്‍ കയറെടുക്കുന്നതോര്‍ക്കുമ്ബോള്‍ ചില അടികള്‍ കിട്ടി വളര്‍ന്നത് നന്നായെന്ന് തന്നെയാണ് തോന്നാറ്. ടീച്ചറൊന്നു കണ്ണുരുട്ടിയാല്‍ ഉടനെ വാളെടുത്തു ചോദിക്കാന്‍ ചെല്ലുന്ന അച്ഛനമ്മമാര്‍ ഇല്ലാതിരുന്നതും ഒരു കാരണമാണ്. (എല്ലാത്തിനും ഒരു മറുപുറം ഉണ്ടാവാം, എങ്കിലും) തല്ലിയ, തലോടിയ, തണലായ എല്ലാ അദ്ധ്യാപകരോടും ജന്മം മുഴുവന്‍ കടപ്പാട്. പ്രിയപ്പെട്ട നാരായണന്‍ സാറിനോടും ????
NB : അമ്മയ്ക്ക് പോസ്റ്റിടാന്‍ ചൂരലിനു താഴെ വിശ്വസിച്ച്‌ കൈവച്ചു തന്ന പത്മയ്‌ക്കൊരുമ്മ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (23 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (33 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (44 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (52 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (1 hour ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (9 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (9 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (12 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (13 hours ago)

Malayali Vartha Recommends