Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

വര്‍ഷങ്ങള്‍ക്കുശേഷം വിവാഹം കഴിച്ച്‌ ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല!! സുനിലിന്റെ ആ രോഗമാണ് ഞങളുടെ ജീവിതത്തിൽ വില്ലനായി മാറിയത്; മനസ് തുറന്ന് നീന പ്രസാദ്

06 SEPTEMBER 2019 02:11 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിയുമ്ബോഴാണ് സുനിലിന് കരള്‍രോഗമാണെന്ന് തിരിച്ചറിയുന്നത്. 'ഒരു ദിവസം മാങ്ങ ചെത്തുമ്ബോള്‍ കൈയൊന്നു മുറിഞ്ഞു. എന്തെല്ലാം ചെയ്തിട്ടും രക്തമൊഴുകുന്നത് നിര്‍ത്താന്‍ പറ്റുന്നില്ല. പിന്നീടുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. കരള്‍ മാറ്റി വയ്ക്കണമെന്ന് പറഞ്ഞെങ്കിലും ഇണങ്ങുന്നത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. ഒടുവില്‍ എല്ലാം ശരിയായപ്പോള്‍ ലാഘവത്തോടെയാണ് ഓപ്പറേഷന്‍ തിയറ്ററിലേക്കു പോയതും. തിയറ്ററിന്റെ വാതിലടയുന്നതിനു മുന്‍പ് ഉറപ്പോടെ പറഞ്ഞു. 'പേടിക്കേണ്ട, ഞാന്‍ വരും.' രാത്രി ഓപ്പറേഷന്‍ കഴിഞ്ഞ് വരുമ്ബോള്‍ ഓര്‍മയുണ്ടെങ്കിലും മയക്കത്തില്‍ തന്നെയാണ്.പിറ്റേന്നു ഒബ്സര്‍വേഷനിലായതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം രാവിലെ ഒരു ഫോണ്‍.' ഞാനാണ്, നീ ഒരു നമ്ബര്‍ എഴുതിയെടുക്കണം' ഞാനാകെ അമ്ബരന്നു. 'ഇതാരുടെ ഫോണ്‍?'എന്നു ചോദിച്ചു. നഴ്സിന്റെയാണ്. ഏതോ കേസിന്റെ നമ്ബറാണ് പറയുന്നത്. അത് ആര്‍ക്കോ കൈമാറണം. ഞാന്‍ ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ പോലെ നോക്കി. അതായിരുന്നു സുനില്‍, മരണത്തിനു മുന്നിലും നിര്‍ഭയനായി നിന്ന ഒരാള്‍.' മലയാളികളുടെ പ്രിയനര്‍ത്തകിയാണ് നീനാ പ്രസാദ്. പതിനൊന്നു വര്‍ഷത്തെ ദാമ്ബത്യം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് സുനില്‍ ജീവിതത്തോട് വിടപറഞ്ഞതിനെക്കുറിച്ച്‌ നീനാ പ്രസാദ് പങ്കുവയ്ക്കുന്നു.

എസ്‌എഫ്‌ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അഡ്വ. സുനില്‍ സി കുര്യന്‍ ആണ് നീനയുടെ ഭര്‍ത്താവ്. സുനിലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന പറയുന്നതിങ്ങനെ. 'യൂണിവേഴ്സിറ്റി കോളജില്‍ തന്റെ സീനിയറായിരുന്നു സുനില്‍, യൂണിവേഴ്സിറ്റി കോളജില്‍ ഡി ഗ്രിക്കു പഠിക്കുമ്ബോഴാണ് എനിക്ക് കലാതിലകപ്പട്ടം കിട്ടുന്നത്. അന്നെനിക്കു കോളജില്‍ സമ്മാനം തന്നത് സുനിലായിരുന്നു. ഞാനാണെങ്കില്‍ നൃത്തമേ ഉലകം എന്നു ചിന്തിച്ചു നടക്കുന്നൊരു പെണ്‍കുട്ടിയും. സമ്മാനം തരുന്ന ഫോട്ടോയിലെ ഞങ്ങള്‍ തമ്മിലുള്ള പൊക്കത്തിന്റെ അന്തരം കണ്ട് കൂട്ടുകാര്‍ കളിയാക്കിത്തുടങ്ങിയതാണ്. അന്നൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രേമമില്ല. കോളജ് വിട്ടതിനുശേഷമാണ് അങ്ങനെയൊരു തീപ്പൊട്ട് ഞങ്ങളുടെയുള്ളില്‍ വീണത് തിരിച്ചറിയുന്നത്. അന്നത്തെ സ്വപ്നങ്ങളൊന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്തിയില്ല. രണ്ടു മതവിഭാഗങ്ങളായതുകൊണ്ട് എതിര്‍പ്പുകളുണ്ടായിരുന്നു. അന്നു വിവാഹം കഴിച്ചിരുന്നുവെങ്കില്‍ രണ്ടുപേരുടേയും ജീവിതം ഇതാകുമായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വിവാഹം കഴിച്ച്‌ ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല.' നീന പങ്കുവച്ചു.

ജീവിതത്തിന്റെ അനേകം ഘടകങ്ങളില്‍ ഒന്നല്ല എനിക്ക് നൃത്തം. എന്നിലെ എന്നെ തീരുമാനിക്കുന്ന തന്മയാണത്. ആ തന്മ മിഴിവുറ്റതാവുന്നത് പലതവണ ആവര്‍ത്തിച്ചും തിരുത്തിയും, സ്ഫുടീകരിക്കപ്പെട്ട അംഗപ്രത്യംഗങ്ങളുടെ സ്ഥിരാഭ്യാസത്തിലും മനനത്താലുമാണ്. എന്നാലും ചോദ്യം ബാക്കിനില്‍ക്കുന്നു. ഒരു നര്‍ത്തകീജന്മം കൊണ്ട് ഏത് ഉയരത്തെയാണ് ഞാന്‍ കൈയെത്തി തൊടാന്‍ ശ്രമിക്കുന്നത്? അനേക കാലത്തെ പരിശീലനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ സ്വന്തമായി നൃത്തരംഗത്ത് ഒരിടം കണ്ടെത്തിയ നര്‍ത്തകി പുതിയ കൊറിയോഗ്രഫികളിലൂടെ കടന്നുപോവുമ്പോള്‍ ഇന്നുവരെയാരും സ്പര്‍ശിക്കാത്ത ഒരു കലാനുഭവത്തെ നൃത്തത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കാറുണ്ട്; ഞാനുംഓരോ നൃത്തത്തിലും നവീനമായ ഒന്ന്, സൃഷ്ടിക്കാനായി യത്നിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ പുതിയ പ്രമേയാന്വേഷണവും അംഗോപാംഗങ്ങളുടെ കൃത്യതയും മനോഹാരിതയും പ്രദര്‍ശിപ്പിക്കുന്ന നൃത്തസംവിധാനങ്ങളാണോ എന്റെ നൃത്തം ആശ്ളേഷിക്കേണ്ട ഉയരമായി ഞാന്‍ കാണുന്നതെന്ന് ചോദിച്ചാല്‍, അല്ല. അത് സംയുക്ത പാണിഗ്രാഹി നല്‍കിയ, തുടര്‍ന്നിന്നോളം എന്റെ ഭാവുകത്വത്തെ ദീപ്തമാക്കിയ ആ അനുഭവത്തെ പിന്തുടരുന്ന ഒരന്വേഷണമാണ്.

ടെലിവിഷന്റെ അതിപ്രസരകാലം തുടങ്ങും മുമ്പായിരുന്നു എന്റെ ബാല്യമെന്നതില്‍ ഇപ്പോഴും സന്തോഷിക്കുന്നു. അന്ന് ജീവനോടെയുള്ള പ്രകടനങ്ങള്‍ കാണാന്‍ വലിയ ജനക്കൂട്ടമുണ്ടാവുമായിരുന്നു. എന്നും ഉണ്ടാവാതെ, എന്നെങ്കിലുമൊക്കെ വീണുകിട്ടുന്ന അരങ്ങനുഭവങ്ങള്‍ക്ക് അന്ന് വലിയ തിരക്കായിരുന്നു. തിരുവനന്തപുരത്ത് എന്റെ ചെറുപ്പത്തില്‍ ഒരു വലിയ സംഭവമെന്നത് സൂര്യ നൃത്തോത്സവമാണ്. സെനറ്റ് ഹാളില്‍നിന്ന് താഴെ കുന്നുകുഴിവരെയെല്ലാം നീണ്ട ക്യൂവിലൂടെ വേണമായിരുന്നു അകത്തുകടക്കാന്‍. പാസ് കൈവശപ്പെടുത്താന്‍ ആറാം ക്ളാസുകാരിയായ എനിക്ക് വഴിയൊന്നുമില്ല. അതിനായി ഞാന്‍ കണ്ട സൂത്രം എന്റെ നൃത്താധ്യാപികയായ റിഗാറ്റ ഗിരിജ ടീച്ചറുടെ അമ്മയ്ക്ക് കൂട്ടായി പോവുക എന്നതാണ്. അമ്മൂമ്മയോടൊപ്പം അകത്തുകടന്നാല്‍, വിഐപികള്‍ക്കുള്ള അഞ്ച് നിരകള്‍ക്കുശേഷം, ഇരിക്കാനുള്ള സ്ഥലം കിട്ടും. ആറേകാലിന് തുടങ്ങുന്ന കച്ചേരികള്‍ക്ക് അഞ്ച് മണി കഴിയുമ്പോള്‍, സെനറ്റ് ഹാളിനകത്തേക്ക് ക്യൂവായി നില്‍ക്കുന്ന ആളുകളെ കടത്തിവിട്ടുതുടങ്ങും. കഴിയുന്നത്ര മുന്‍നിരയില്‍ ഇരിക്കണമെന്നാണ് മോഹം. മൂന്നുമണിക്കുതന്നെ ക്യൂവിലെത്തും. എത്രയോ മണിക്കൂര്‍ ക്യൂ നില്‍ക്കും. മടുക്കുന്ന പ്രശ്നം അന്നും ഇന്നും ഇല്ല. എന്റെ സ്വന്തം ലോകത്ത്, ഏകാന്തതയോട് സംസാരിക്കാനുള്ള കലാഭാഷ അന്നേ പഠിച്ചിരുന്ന കുട്ടിയായിരുന്നു ഞാന്‍. സ്വന്തം ഭാവനകളുടെ ഒരു കാല്‍പ്പനിക പ്രപഞ്ചം എന്നും എന്റെ മുമ്പില്‍ വിടര്‍ന്നുനിന്നു.

ഇത്തരമൊരു ദീര്‍ഘമായ ക്യൂവിനവസാനം ലഭിച്ച കലാനുഭവമാണ് സംയുക്ത പാണിഗ്രാഹി. ഒഡീസിയെന്ന നൃത്തരൂപത്തിന്റെ തിഭംഗചാരുതയെക്കുറിച്ചോ പക്കാവജില്‍ നൃത്തത്തിനകമ്പടിയേകാന്‍ വന്ന ഗുരു കേളുചരണ്‍ മഹാപാത്രയെക്കുറിച്ചോ സംഗീതത്തിനുണ്ടായിരുന്ന സംയുക്ത പാണിഗ്രാഹിയുടെ ജീവിതസഹയാത്രികന്‍ രഘുനാഥ് പാണിഗ്രാഹിയെക്കുറിച്ചോ എനിക്കന്ന് ഒന്നുമറിയില്ല. നൃത്തം ചെയ്യുന്നത് ഒരു വലിയ നര്‍ത്തകിയാണെന്നതില്‍ കൂടുതല്‍ അറിവുകളൊന്നുമില്ല. മിക്കപ്പോഴും കേവലമായ അറിവുകള്‍ക്ക് മീതെയാണ് ഉദാത്തമായ കലാനുഭവങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (24 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (44 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends