അമിതാഭ് ബച്ചന്റെ വീട്ടിലും വെള്ളം കയറി.. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം..

ബോളിവുഡിലെ ബിഗ് ബിയുടെ വീട്ടില്‍ വെള്ളം കയറിയ കാഴ്ചയാണ് ഇപ്പോള്‍ നിറയുന്നത്. ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകള്‍ ആരാധ്യയും കഴിയുന്ന പ്രതീക്ഷ എന്ന വീട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്. മുട്ടോളം വെള്ളം കയറിയ വീടിന്റെ മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയും ദൃശ്യങ്ങളില്‍ കാണാം . ഈ വര്‍ഷം ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്റെ വീട്ടില്‍ വെള്ളം കയറുന്നത്. കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജാനകിലും വെള്ളക്കെട്ടു നിറഞ്ഞിരുന്നു. ബച്ചന്‍ ഓഫീസ് ആയി ഉപയോഗിക്കുന്ന വീടാണത്. മുംബൈയില്‍ മഴ വീണ്ടും കനക്കുകയാണ്. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നഗരം മുങ്ങുകയാണ്. പലയിടങ്ങളിലും വെള്ളം കയറി. നഗരങ്ങളിലെ വീടുകള്‍ പലതും വെള്ളത്തിനടിയില്‍ ആയി. റെയില്‍വേ റോഡ് തുടങ്ങിയ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























