അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സ് എന്ന നടന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.. അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ആദ്യമായാണ് ഇന്ദ്രന്‍സ് എന്ന നടന് അന്താരാഷ്ട്ര തലത്തില്‍ ഒരു പുരസ്കാരം ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് 'വെയില്‍ മരങ്ങള്‍' എന്ന ചിത്രം പറഞ്ഞത്.ഏതാണ്ട് ഒന്നര വര്‍ഷത്തോളമെടുത്താണ് വെയില്‍ മരങ്ങള്‍ പ്രകൃതിയോടിണങ്ങി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷ ഈ കാലയളവില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ് നിര്‍വ്വഹിച്ചത്.
മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ ഇന്ദ്രന്‍സിന് അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. ഇന്ദ്രന്‍സുമൊത്തുള്ള സൗഹാര്‍ദ്ദം നിറഞ്ഞ ചിത്രം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ഇത്തരമൊരു മഹനീയ പുരസ്കാരം നേടിയതില്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്. മോഹന്‍ലാലിന്റെ ഈ അഭിനന്ദനം ആരാധകര്‍ അടക്കം ഏവരും പ്രശംസകളോടെ ഏറ്റെടുത്തിരിക്കുകയാണ്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സ് എന്ന നടന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
https://www.facebook.com/Malayalivartha