ഡബ്ല്യുസിസിയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി മാലാ പാര്‍വതി

അസമത്വങ്ങള്‍ക്കും കാണുന്ന അനീതിക്കുമെതിരെ നിര്‍ഭയം മുഖ്യധാരയില്‍ വന്ന് തന്റെ അഭിപ്രായം പങ്കുവെക്കുന്നതില്‍ മാലാ പാര്‍വതി കാട്ടുന്ന ആര്‍ജ്ജവം പലതവണ പൊതുസമൂഹം പ്രശംസിച്ചിട്ടുള്ളതാണ്. എന്നാല്‍ സിനിമാസമൂഹത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗമെല്ലതെയാണ് മാലാ പാര്‍വതി നിലകൊള്ളുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാലാ പാര്‍വതി എന്തുകൊണ്ടാണ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ഇല്ലാത്ത എന്ന ചോദ്യത്തിന് വ്യക്തമായ കാരണം പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാട് കൊണ്ടാവാം അവര്‍ സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ അതിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് മാലാ പാര്‍വതിയുടെ വാദം. കൂടാതെ സ്ത്രീകള്‍ക്ക് വേണ്ടി നിരന്തരം പൊതുസമൂഹത്തില്‍ വായിച്ചുകൊണ്ടിരുന്ന ഡബ്ബിങ് താരം ഭാഗ്യലക്ഷ്മിയും ഡബ്ല്യു സി സി യുടെ പ്രവര്‍ത്തകയല്ല. എന്നാല്‍ ഭാഗ്യലക്ഷ്മി എന്തുകൊണ്ടാണ് ഡബ്ല്യു സി സി യുടെ ഭാഗം ആകാത്തത് എന്ന ചോദ്യത്തിന് മാലാ പാര്‍വതി വ്യക്തമായി മറുപടി പറഞ്ഞില്ല. അതിനെപ്പറ്റി തനിക്ക് അറിയില്ല എന്നാണ് നടി വ്യക്തമാക്കിയത്.
ദിലീപ് വിഷയത്തില്‍ നടി പാര്‍വതി എടുത്ത നിലപാട് ആ സമയത്ത് വലിയ ചര്‍ച്ചയായ കാര്യമാണ്. ഒരു വിഷയത്തില്‍ അകപ്പെട്ടിരിക്കുന്ന മനുഷ്യനായി വീണ്ടും ഞാനായിട്ട് ചവിട്ടുക ഇല്ല എന്ന തരത്തിലായിരുന്നു മാല പാര്‍വതിയുടെ പ്രതികരണം. എന്നിരുന്നാലും താന്‍ അമ്മ സംഘടനയുടെ ഭാഗമാണ് അതിനാല്‍ ആ സംഘടനയുടെ പ്രവര്‍ത്തനത്തിലാണ് ഞാന്‍ പങ്കാളിയാവുന്ന മലബാറില്‍ മുമ്ബ് പലതവണ വിശദീകരിച്ചിട്ടുള്ളതാണ്.
https://www.facebook.com/Malayalivartha