ഞങ്ങള്‍ അയല്‍ക്കാരാണ്, എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റാണ!! ആ പരിചയപ്പെടൽ സമയത്ത് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

റാണ ദഗ്ഗുപതിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് തെന്നിന്ത്യ പ്രിയ നായികമാരില്‍ ഒരാളാണ് രാകുല്‍പ്രീത് സിങ് . ഇരുവരും പ്രണയത്തിലാണോ, ഡേറ്റിങ്ങിലാണോ തുടങ്ങിയ കാര്യങ്ങള്‍ മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തങ്ങള്‍ അയല്‍ക്കാരാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റാണയെന്നുമായിരുന്നു രാകുല്‍ ഇതിന് മറുപടി.സിനിമയിലെത്തിയപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. തങ്ങള്‍ പരിചത്തിലായ സമയത്ത് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു. തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. തെലുങ്കിലും തമിഴിലും നിറഞ്ഞുനില്‍ക്കുന്ന രാകുല്‍ തന്റെ പുതിയ ചിത്രം മര്‍ജാവന്‍ ന്റെ പരസ്യപ്രചരണത്തിനിടെ നേരിട്ട ഒരു ചോദ്യവും അതിന് അവര്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ചര്‍ച്ച
https://www.facebook.com/Malayalivartha


























