വസ്ത്രങ്ങൾ മോഷ്‌ടിക്കുന്നത് ഇഷ്ടമെന്ന് അനുഷ്ക; അലമാരയിൽ നിന്ന് മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ തനിക്ക് സന്തോഷം കിട്ടാറുണ്ടെന്ന് താരം

അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും ഭൂട്ടാനിൽ ഹൈക്കിങ് നടത്തുമ്പോൾ, ഇരുവരുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വോഗ് ഇന്ത്യയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയ നടി തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വസ്ത്രങ്ങളോടുള്ള പ്രിയത്തെപ്പറ്റിയും തുറന്നു പറഞ്ഞിരുന്നു.
ഭർത്താവിന്റെ അലമാരയിൽ നിന്ന് പലപ്പോഴും വസ്ത്രങ്ങൾ മോഷ്ടിക്കുന്നതായി അനുഷ്‌ക്ക അഭിമുഖത്തിനിടെ വെളിപ്പെടുത്തി. അത് ധരിക്കുമ്പോൾ തനിക്കു സന്തോഷം ലഭിക്കാറുണ്ടത്രെ. "ഞാൻ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വാർഡ്രോബിൽ നിന്ന് ധാരാളം വസ്ത്രങ്ങൾ കടമെടുക്കുന്നു, കൂടുതലും ടി-ഷർട്ടുകൾ ആണ്. ചിലപ്പോൾ ഞാൻ ജാക്കറ്റുകൾ എടുക്കും. ഞാൻ അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം തോന്നുന്നു," അനുഷ്ക മാസികയോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























