അച്ഛനെ ഒന്ന് കാണാന്‍ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം... കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടില്‍ അമ്മയായിരുന്നു തന്റെ ശക്തി!! പൊട്ടിക്കരഞ്ഞ് നടി... അമ്പരന്ന് ആരാധകർ

തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ നേഹ സക്‌സേന പൊട്ടിക്കരഞ്ഞത് ആരാധകരെ അമ്ബരപ്പിച്ചു.തന്റെ ബാല്യകാലവും അമ്മയുടെ സ്വാധീനവുമാണ് നേഹ നിര കണ്ണുകളോടെ പങ്കുവച്ചത്. 'അച്ഛനെ ഒന്ന് കാണാന്‍ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടില്‍ അമ്മയായിരുന്നു തന്റെ ശക്തി. ബാല്യത്തില്‍ ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതിരുന്ന ഒന്‍പതു ദിവസങ്ങള്‍ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിനങ്ങള്‍ ഉണ്ടായിരുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. വളര്‍ന്നതില്‍ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു തന്റെ സന്തോഷം' നേഹ പറഞ്ഞു. അന്ന് സഹിച്ച വേദനകളില്‍ നിന്നുമാണ് താന്‍ ജീവിതത്തില്‍ ഇക്കാണുന്ന നിലയില്‍ എത്തിയതെന്നും നേഹ പറയുന്നു. മമ്മൂട്ടി ചിത്രം കസബയിലെ സൂസനായി എത്തിയ ബോളിവുഡ് സുന്ദരിയാണ് നേഹ സക്‌സേന. അതിനു ശേഷം മോഹന്‍ലാല്‍ ചിത്രമായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ജീമ്ബൂമ്ബാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട നേഹ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.
https://www.facebook.com/Malayalivartha


























