ഇനി അഭിനയ രംഗത്തേക്കില്ല, ഞാനൊരു മോശം നടിയായിരുന്നു; നടി ഗീതു മോഹന്‍ദാസിന്റെ തുറന്ന് പറച്ചിൽ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

സംവിധായികയായി നില്‍ക്കുന്ന ഗീതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി താനൊരു മോശം നടിയാണെന്നായിരുന്നു. ' ഒരിക്കലുമില്ല. ഞാനൊരു മോശം നടിയായിരുന്നു എന്നാണ് എന്റെയൊരു വിലയിരുത്തല്‍. ഒരു ഫിലിം മേക്കര്‍ ആയ ശേഷം നമ്മുടെ തന്നെ കുറവുകള്‍ തിരിച്ചറിയണം. ഒരു കാര്യം െചയ്യുന്നതില്‍ മികവില്ലെന്നു മനസിലായാല്‍ പിന്നെയതു ചെയ്യരുത്' ഗീതു പറഞ്ഞു. ബാലതാരമായി സിനിമയില്‍ എത്തുകയും നായികയായി തിളങ്ങുകയും ചെയ്ത നടി ഗീതു മോഹന്‍ദാസ് ഇപ്പോള്‍ സംവിധായികയായി ശ്രദ്ധ നേടുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയെ നായകനാക്കി ഗീതു ഒരുക്കിയ മൂത്തോന്‍ വലിയ പ്രേക്ഷക പ്രീതി നേടുകയാണ്.
https://www.facebook.com/Malayalivartha


























