ഈ സമയത്താണ് മനസ്സിലാകുന്നത് ഇവള്‍ക്ക് വേണ്ടത് മറ്റൊന്നുമല്ല... ആന്തരിക ശക്തിയും, ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുമുള്ള കഴിവും മുന്നിലുള്ള പോരാട്ടത്തേയും ഭയത്തേയും അതിജീവിക്കാവനുള്ള കഴിവുമാണ്!! തനിക്കേറ്റവും പ്രിയപ്പെട്ട ആ രംഗത്തെ കുറിച്ച് റെബ ജോണ്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യം', 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്നീ സിനിമകളിലൂടെയാണ് റേബ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ആസിഡ് ആക്രമണത്തിന് ഇരയായ അനിത എന്ന കഥാപാത്രത്തെയാണ് റെബ ജോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് തന്റെ പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്. ഈ സമയത്താണ് അനിതയ്ക്ക് മനസ്സിലാകുന്നത് ഇവള്‍ക്ക് വേണ്ടത് മറ്റൊന്നുമല്ല. ആന്തരിക ശക്തിയും, ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുമുള്ള കഴിവും മുന്നിലുള്ള പോരാട്ടത്തേയും ഭയത്തേയും അതിജീവിക്കാവനുള്ള കഴിവുമാണ്. ഇത് അനിതയുടെ മാത്രം കഥയല്ല, മനസ്സും ശരീരവും ഒരുപോലെ മുറിവേറ്റ ഒരു സ്ത്രീയെ സിങ്കപ്പെണ്ണിനെ പോലെ പോരാടാനുള ഓര്‍മപ്പെടുത്തലാണ് ഈ സിനിമയെന്നും റെബ ജോണ്‍ കുറിച്ചു.. അനിതയെ അവതരിപ്പിക്കാന്‍ ആയതിനും ഇളയദളപതിയ്ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിനും നന്ദി - എന്നും റെബ ജോണ്‍ കുറിച്ചു. അറ്റ്‌ലി- വിജയ് ടീം ഒന്നിച്ച ചിത്രമായിരുന്നു ബിഗില്‍. വമ്ബന്‍ വിജയമായ ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം മലയാളി സാന്നിദ്ധ്യമായി റേബ മോണിക്ക ജോണും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വളരെ പ്രധാന ഒരു കഥാപാത്രത്തെയാണ് റേബ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ച് പരഞ്ഞിരിക്കുകയാണ് റേബ.
https://www.facebook.com/Malayalivartha


























