വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിയുമ്ബോഴും ഭര്‍ത്താവില്‍ നിന്ന് ഇപ്പോഴും ചില കാര്യങ്ങള്‍ മോഷ്ടിക്കാറുണ്ട്... നടി അനുഷ്ക ശര്‍മയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

വിവാഹം കഴിഞ്ഞ് ആദ്യ കാലം മുതലെ കോലിയുടെ വസ്ത്രങ്ങള്‍ ധരിച്ച് അനുഷ്ക പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ച വിഷയവുമായിരുന്നു. പ്രാക്ടീസ് സമയങ്ങളില്‍ കോലി ഉപയോഗിച്ച വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടിലായിരുന്നു അനുഷ്ക കൂടുതലായും പ്രത്യക്ഷപ്പെട്ടുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും താരങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഏറെ താല്‍പര്യമാണ്.
വിവാഹത്തിന് ശേഷം അനുഷ്ക സിനിമയില്‍ അത്ര സജീവമല്ല. ഭര്‍ത്താവ് കോലിയ്ക്കൊപ്പം കുടുതലും പരസ്യ ചിത്രങ്ങളിലാണ് താരം എത്തുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിയുമ്ബോഴും ഭര്‍ത്താവില്‍ നിന്ന് ഇപ്പോഴും ചില കാര്യങ്ങള്‍ മോഷ്ടിക്കാറുണ്ടെന്ന് പറയുകയാണ് അനുഷ്ക. വിരാട് കോലിയില്‍ നിന്ന് സ്ഥിരമായി മോഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ വസത്രങ്ങളാണ്. അവ ധരിക്കുമ്ബോള്‍ തനിയ്ക്ക് വളരെ സന്തോഷം ലഭിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. കോലിയുടെ അലമാരയില്‍ നിന്ന് കൂടുതല്‍ കടമെടുക്കാറുള്ളത്. അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടുകളാണ്. ചിലപ്പോള്‍ ഇവ കൂടാതെ ജാക്കറ്റുകളും എടുക്കാറുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്ബോ തനിയ്ക്ക് മാത്രമല്ല അദ്ദേഹത്തിനും വളരെ സന്തോഷം തോന്നാറുണ്ട് അനുഷ്ക കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























