ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നു ഇതെന്നും എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്ബോള്‍ കാലം മോഹങ്ങളെ അങ്ങനെ നമുക്ക് സാധിച്ചു തരും; സന്തോഷനിമിഷങ്ങൾ പങ്ക് വെച്ച് നടി സരയു മോഹന്‍

2006ല്‍ ലോഹിതദാസിന്‍റെ 'ചക്കരമുത്തി'ലൂടെയാണ് സരയു മോഹന്‍ സിനിമയിലെത്തിയത്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സിനിമാരംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സനില്‍ വി ദേവനാണ് സരയുവിന്‍റെ ഭര്‍ത്താവ്. പെന്‍സില്‍വാനിയയിലെ ഫിലാഡെല്‍ഫിയയില്‍ നിന്നും സ്കൈഡൈവിംഗ് ചെയ്ത അനുഭവം പങ്കുവെച്ച് കൊണ്ട് നടി സരയു മോഹന്‍. ഒരു പക്ഷിയപ്പോലെ ആകാശത്ത് പറന്നുയര്‍ന്നുവെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റയെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നു ഇതെന്നും എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്ബോള്‍ കാലം മോഹങ്ങളെ അങ്ങനെ നമുക്ക് സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സരയു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























