ഇനി പുതിയ ചുവടുവയ്‌പ്പിലേക്ക്... ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് ചുവടുവച്ച് പേളി മാണി; സാരീ കലക്ഷനുമായി പേളി.ഇന്‍; എറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വസ്ത്രങ്ങളോട് കൂടുതല്‍ കമ്പം പുലര്‍ത്തുന്നവരാണ്. നിരവധി താരങ്ങള്‍ വസ്ത്ര വിപണന രംഗത്തേക്ക് ചുവടുവെച്ചിരുന്നത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് ചുവടുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് www.pearle.in എന്ന വെബ്‌സൈറ്റിനെ കുറിച്ച് ആരാധകരുമായി പേളി പങ്കുവയ്ക്കുന്നത്. നവംബര്‍ 15നാണ് സാരീ കലക്ഷനുമായി www.pearle.in എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമാകുന്നത്. അടുത്തിടെ വിവാഹിതരായ പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ജീവിതത്തിലെ സുന്ദരമായി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ടെലിവിഷന്‍ താരം ശ്രീനിഷുമായി പേളി പ്രണയത്തിലായത്. ആദ്യം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള കളിതമാശയാണ് ഈ പ്രണയമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ശേഷവും പേളിയും ശ്രീനിഷനും തങ്ങളുടെ നിലപാട് വ്യക്തമാക്കി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.
https://www.facebook.com/Malayalivartha


























