ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ വിവാഹിതയാകുന്നു...

ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാവുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് റിച്ച ഛദ്ദ. ഒരു കാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്ന നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന 'ഷക്കീല' എന്ന ചിത്രത്തില്‍ നായികയായെത്തുന്നതും റിച്ച ഛദ്ദയാണ്. ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ട വാര്‍ത്തയിലാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. നടന്‍ അലി ഫസലും റിച്ചയുമാണ് ഒന്നിക്കാന്‍ പോവുന്നത്. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് അലിയും റിച്ചയും. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നു. ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്.

https://www.facebook.com/Malayalivartha
























