ഒരു സിനിമ ചെയ്യരുതെന്ന് പറയാന്‍ നിങ്ങളാരാണ്... പൊട്ടിത്തെറിച്ച് വിദ്യാ ബാലന്‍

ഷാഹിദ് കപൂര്‍ ചിത്രം കബീര്‍ സിങ്ങിന് പിന്തുണയുമായി ബോളിവൂഡ് താരം വിദ്യ ബാലന്‍. സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട തെലുങ്കു ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിങ്ങ്. ചിത്രത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാ ബാലന്റെ പ്രതികരണം. മുംബൈ സെന്റ് സേവിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനടിയിലാണ് വിദ്യാ ഈ കാര്യം പറയുന്നത്. എങ്ങെനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു.
'കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ഇഷ്ടപ്പെട്ടാല്‍ അത് അയാളെ ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. എനിക്ക് കബീര്‍ സിംഗ് ആകണോ വേണ്ടയോ എന്നത് എന്റെ തെരഞ്ഞെടുപ്പാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്റെ മാത്രം തെരഞ്ഞെടുപ്പാകും. കബീര്‍ സിംഗ് തിയറ്ററില്‍ പോയി കാണുമോ എന്ന് ചോദിച്ചാല്‍, ഉറപ്പായും ഞാന്‍ കാണും. കാരണം ഞാന്‍ പക്വതയുള്ള വ്യക്തിയാണ്' വിദ്യാബാലന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

https://www.facebook.com/Malayalivartha
























