അഞ്ച് വര്‍ഷമായിട്ടും സിനിമ എടുത്തില്ല... തിരക്കഥ തിരിച്ചുചോദിച്ച് എം.ടി; മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്ത് ശ്രീകുമാര്‍ മേനോന്‍; എം.ടിക്ക് നോട്ടീസ്

ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എംടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളിയതിനെ തുടര്‍ന്ന് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ശ്രീകുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി എം.ടിക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എം.ടിയുമായുണ്ടാക്കിയ കരാറില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുന്‍സിഫ് കോടതിയെ സമീപിച്ചതിനെയാണ് വി.എ. ശ്രീകുമാര്‍ ചോദ്യം ചെയ്തത്. ആര്‍ബിട്രേഷന്‍ നിലനില്‍ക്കുമോയെന്ന് മുന്‍സിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























