റിലാക്‌സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ്... പിറന്നാള്‍ ദിനത്തില്‍ ബിക്കിനി സെല്‍ഫിയുമായി ജെന്നിഫര്‍ ലോപ്പസ്

പാഷന്‍ ലോകത്ത് എന്നും വാര്‍ത്തകള്‍ സൃഷ്ടിച്ച താരമായിരുന്നു ജെന്നിഫര്‍ ലോപ്പസ്. ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് തന്റെ 51ാം പിറന്നാളിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പ്രചോദനമാകുകയാണ് മിറര്‍ സെല്‍ഫിയായി പകര്‍ത്തിയ ബിക്കിനി ചിത്രം.
സ്വന്തം ശരീരം നല്‍കുന്ന ആത്മവിശ്വാസം പ്രകടമാക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതായി മാറിയിരിക്കുകയാണ് ജെനിഫറിന്റെ പോസ്റ്റ്. റിലാക്‌സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ് എന്നായിരുന്നു ചിത്രത്തിന് ജെന്നിഫര്‍ നല്‍കിയ ക്യാപ്ഷന്‍ സമാന രീതിയില്‍ ബിക്കിനി ധരിച്ചു ലോകമെമ്ബാടുമുള്ള സ്ത്രീകള്‍ തങ്ങളുടെ സെല്‍ഫി പകര്‍ത്തി ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത് തങ്ങള്‍ക്ക് വളരെയധികം പ്രചോദനകരമായി എന്നാണ് ഹാഷ്ടാഗ് ചലഞ്ചില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞത്.

https://www.facebook.com/Malayalivartha
























