വിവാഹം കഴിഞ്ഞ് 32 വര്ഷം... കരിയറില്‍ വിജയം ഉണ്ടാകുകയും പ്രശസ്തി ഉണ്ടാകുകയും ചെയ്തതോടെ മറ്റു സ്ത്രീകളുമായി ബന്ധം, നടനില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് പുര്‍ണ്ണിമ; പത്തുകോടി രൂപ ജീവനാംശം ആവശ്യം

ഭര്‍ത്താവിനു മറ്റു സ്ത്രീകളുമായി ബന്ധം. വിവാഹം കഴിഞ്ഞ് 32 വര്‍ഷത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത നടന്‍റെ ഭാര്യയും നര്‍ത്തകിയുമായ പുര്‍ണിമ ഖാര്‍ഗ. പഴയകാല നടന്‍ രഘുവിര്‍ യാദവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. പുര്‍ണിമ ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണ്. ഭര്‍ത്താവ് മറ്റ് സ്ത്രീകള്‍ക്കൊപ്പം പോകുകയും താന്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. പത്തുകോടി രൂപ രഘുവിര്‍ നല്‍കണമെന്നാണ് ആവശ്യം. 1988ല്‍ വിവാഹിതരായ ഇവര്‍ക്ക് 30 വയസുള്ള ഒരു മകനുണ്ട്. നടനായിരുന്ന കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നപ്പോള്‍ താന്‍ രഘുവിറിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍, കരിയറില്‍ വിജയം ഉണ്ടാകുകയും പ്രശസ്തി ഉണ്ടാകുകയും ചെയ്ത കാലത്ത് തന്നെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകളെ തേടി പോകുകയായിരുന്നെന്നും പുര്‍ണിമ ആരോപിക്കുന്നു
https://www.facebook.com/Malayalivartha
























