വേദനിപ്പിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും പ്രതികരിക്കാതെ ഇരിക്കുന്നത് മറ്റൊരാളെ വേദനിപ്പിക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ്... എനിക്കും കുടുംബത്തിനും ബീനയെ അറിയാം. ആരെന്ത് പറഞ്ഞാലും അതൊന്നും ഞങ്ങളെ ബാധിക്കില്ല! തുറന്ന് പറഞ്ഞ് മനോജ് കുമാര്‍

സീരിയലിലാണെങ്കിലും സിനിമയിലാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതിമാരാണ് ബീനാ ആന്‍റണിയും ഭര്‍ത്താവ് മനോജും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും 17 -ആം വിവാഹ വാര്‍ഷികം. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അപവാദങ്ങളും പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ അത്തരം അപവാദ പ്രചാരണങ്ങളിലും തളരാതെ, പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഈ ജീവിതമെന്നു മനോജ് പറയുന്നു. ഒരു സ്റ്റേജ് ഷോയിലൂടെ പരിചയപ്പെട്ടു പ്രണയത്തില്‍ ആയവരാണ് ഇരുവരും. ഇഷ്ടം തുറന്നുപറഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 'വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. ബീനയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പില്ലായിരുന്നു.
വീട്ടില്‍ ഇത് അവതരിപ്പിച്ചപ്പോഴും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹിതരായത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. അതിന് ശേഷം നടത്തിയ സത്ക്കാരത്തില്‍ എല്ലാവരും പങ്കെടുത്തിരുന്നു. മാതാപിതാക്കളെ കരയിപ്പിക്കാതെ ഒന്നിപ്പിക്കാനായത് ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നുവെന്നും താരം തുറന്നു പറയുകയാണ്.
പലപ്പോഴുംസോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ മോചനത്തെക്കുറിച്ചും മനോജ് പങ്കുവച്ചു. പലപ്പോഴും അത്തരം വാര്‍ത്തകള്‍ സങ്കടപ്പെടുത്തിയിരുന്നുവെന്നു താരം പറയുന്നു. 'ഞങ്ങള്‍ വിവാഹമോചിതരായെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് സത്യമാണോയെന്നറിയാനായി പലരും വിളിക്കാറുണ്ടായിരുന്നു.
തുടക്കത്തില്‍ സങ്കടപ്പെടാറുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ശീലമായി മാറുകയായിരുന്നു. വിവാഹത്തിന് മുന്‍പുള്ള അപവാദ പ്രചാരണം ബീനയെ വേദനിപ്പിച്ചിരുന്നു. കര്‍ക്കശക്കാരാനായിരുന്നു ബീനയുടെ അപ്പച്ചന്‍. വളരെ സ്ട്രിക്ടായാണ് വളര്‍ത്തിയത്.
ആദ്യമൊക്കെ വേദനിപ്പിച്ചുവെങ്കിലും പിന്നീട് ഇത്തരക്കാര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ പഠിച്ചു. ഇടയ്ക്ക് ബീന വിദേശത്തുണ്ടെന്ന് പറഞ്ഞുള്ള പറ്റിക്കലുമുണ്ടായിരുന്നു.' ബീനയുടെ പേരു പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കു ഇടയാക്കിയിരുന്നു. വേദനിപ്പിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും പ്രതികരിക്കാതെ ഇരിക്കുന്നത് മറ്റൊരാളെ വേദനിപ്പിക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നും മനോജ് പറയുന്നു. 'എനിക്കും കുടുംബത്തിനും ബീനയെ അറിയാം. ആരെന്ത് പറഞ്ഞാലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്നും' മനോജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























