കെ.എസ്.ഇ.ബിയുടെ ഫുള്‍ഫോം പഠിപ്പിച്ച് ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. രാജ്യം ലോക്ഡൗണ്‍ ആയതോടെ താരവും ഇപ്പോള്‍ വീട്ടിലാണ്. ഈ സാഹചര്യത്തിലാണ് താരം കെ.എസ്.ഇ.ബി.യിലേയ്ക്ക് വിളിച്ച് ഒന്ന് സംസാരിക്കാമെന്ന് കരുതിയത്. മകന്‍ അദൈ്വതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെ.എസ്.ഇ.ബി.യിലേയ്ക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന ജയസൂര്യയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൊറോണ കാലത്ത് വന്‍തുക ഇലക്ട്രിസിറ്റി ബില്‍ വന്നതിന്റെ കാരണം ചോദിച്ച് വിളിക്കുകയാണ് താരം. കെ.എസ്.ഇ.ബിയുടെ ഫുള്‍ഫോം എന്താണെന്ന് അറിയുമോ എന്നും കസ്റ്റമര്‍ സാലറി ഏണിങ് ദെന്‍ ബില്‍ എന്നാണെന്നും സിംപിളായി പറഞ്ഞാല്‍ ശമ്ബളം കിട്ടിയാല്‍ മാത്രം ബില്‍ എന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha


























