ലോക്ക്ഡൗണില്‍ മകള്‍ കാനഡയിലായതിന്റെ വിഷമത്തില്‍ ആശ ശരത്

ലോക്ക്ഡൗണില്‍ മകള്‍ കാനഡയില്‍ അകപ്പെട്ടു പോയതിന്റെ വിഷമത്തിലാണ് നടി ആശ ശരത്. വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ആളാണ് താനെന്നും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമൊക്കെ അവിടെ കുടുങ്ങി കിടക്കുന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് ആശ പറയുന്നു. ദുബായില്‍നിന്നും ഗുരുവായൂര്‍ അമ്ബലത്തില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ നാട്ടില്‍ എത്തിയതാണ് ആശ ശരത്. അപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഭര്‍ത്താവും ഒരു മകളും ആശ ശരത്തിനൊപ്പം നാട്ടില്‍ എത്തിയിരുന്നു. മറ്റൊരു മകള്‍ കാനഡയിലാണ്.
അവിടുത്തെ സാഹചര്യം വളരെ മോശമാണ്. യൂണിവേഴ്‌സിറ്റികളും ഹോസ്റ്റലുകളും അടച്ചു. ഹോം ക്വാറന്റൈനില്‍ ആണ് അവള്‍. വീട്ടിലെ മുറിയില്‍ ഇരിക്കുകയാണ്. എന്നു വരാന്‍ കഴിയും എന്നറിയില്ല. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് എന്നാണെന്നോ യുഎഇയിലാണോ അതോ ഇന്ത്യയിലാണോ വരാന്‍ പറ്റുക എന്നൊന്നും അറിയില്ല. ഒരു അമ്മ എന്ന നിലയില്‍ വളരെയധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല, എത്രയോ അമ്മമാര്‍ ഇത് അനുഭവിക്കുന്നുണ്ട്, ആശ ശരത് പറഞ്ഞു. പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയത് മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണെന്നും ആശ ശരത് പറഞ്ഞു.
https://www.facebook.com/Malayalivartha


























