പഠനം നിര്‍ത്തിയത് അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു,എങ്ങനെ സിനിമയിലെത്തുമെന്നും അറിയില്ലായിരുന്നു:അങ്ങനെ സമയത്തായിരുന്നു ആത്മഹത്യയെക്കുറിച്ച്!

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ.ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടങ്കിലും മല്ലുസിംഗ് എന്ന ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീടങ്ങോട്ട് മറ്റു ഭാഷകളിലും അഭിനയിച്ച് താരം മികവ് തെളിയിച്ചു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ.
മുന്‍പൊരിക്കല്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച ഉണ്ണി എങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് വളര്‍ന്നതെന്ന ഒരു ചോദ്യത്തിനായിരുനിന്നു താരം വികാര ഭരിതനായി മറുപടി നൽകിയത്. പഠനം നിര്‍ത്തി സിനിമാലക്ഷ്യവുമായി ഇറങ്ങുകയും ചെയ്തു, അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു പഠനം നിര്‍ത്തിയത്. എങ്ങനെ സിനിമയിലെത്തുമെന്നും അറിയില്ല. ആ സമയത്തായിരുന്നു ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്നും താരം പറഞ്ഞിരുന്നു. അന്ന് സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിരുന്നു.
മസില്‍ മാനെന്ന് ആരാധകര്‍ വിളിക്കുന്ന ഉണ്ണി മുകുന്ദൻ ചെറുപ്പത്തിലെ ക്രിക്കറ്റ് താരവും കൂടിയാണ്.
ഉണ്ണി മുകുന്ദന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്‍കൂള്‍ പഠന കാലത്തെ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























