മമ്മൂട്ടി ഭയങ്കര സീരിയസാണ്, പാട്ടൊക്കെ പാടാറുണ്ട് എന്നാൽ മോഹന്‍ലാല്‍ വേറൊരു ടൈപ്പാണ് അദ്ദേഹം ആർക്കും പിടികൊടുക്കില്ല!

അഭിനയത്രി ഗൗതമിയെ അറിയാത്തവരായി ആരുമുണ്ടാകില്ല.തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഗൗതമി.മമ്മൂട്ടി മോഹൻലാൽ സൂരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് മികവ് തെളിയിക്കാൻ ഗൗതമിക്ക് സാധിച്ചിട്ടുണ്ട്.മൂന്ന് പേരും വ്യത്യസ്തരാണ്. അഭിനയത്തിലായാലും പെരുമാറ്റത്തിലായാലും തികച്ചും വ്യത്യസ്തരാണ് മൂന്നാളുമെന്ന് ഗൗതമി പറയുന്ന ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതെന്നാണ് ഗൗതമി പറയുന്നത്.എന്നാല്‍ സെറ്റില്‍ അങ്ങനെയായിരുന്നില്ലന്നും തനിക്ക് അത് സര്‍പ്രൈസായിരുന്നുവെന്നും അവർ പറയുന്നു. പാട്ട് പാടാറുണ്ട് അദ്ദേഹം. എനിക്ക് പാടാനൊന്നുമറിയില്ല, നിങ്ങള്‍ ചെവി മൂടിക്കോളൂയെന്ന് പറഞ്ഞാണ് അദ്ദേഹം പാടാറുള്ളത്. അത് പോലെ തന്നെ തമാശകളും പറയാറുണ്ട്. സുകൃതം ഷൂട്ടിംഗിനിടയിലെ കാര്യങ്ങളെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. വളരെ സീരിയസായ ഒരുരംഗമായിരുന്നു ചിത്രീകരിച്ചത്. ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് വരെ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു മമ്മൂട്ടി.
അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്‍രെ മുഖത്ത് പെട്ടാണ് ഭാവവ്യത്യാസങ്ങളുണ്ടായത്. അത് കണ്ട് ശരിക്കും സ്റ്റാക്കായി നിന്നിട്ടുണ്ട്. ഒരുമിനിറ്റ് പോലും എടുത്തില്ല. സെക്കന്റുകള്‍ക്കുള്ളിലാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയത്. മമ്മൂട്ടി-ഗൗതമി കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു സുകൃതം. വികാരവിക്ഷോഭത്തോടെയുള്ള മമ്മൂട്ടിയേയാണ് ചിത്രത്തില്‍ കണ്ടത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
മോഹന്‍ലാല്‍ വേറൊരു ടൈപ്പാണ്. ഷോട്ടിലാണോ അല്ലാതെയാണോ എന്നൊന്നും മനസ്സിലാവില്ല. എന്നാല്‍ സ്‌ക്രീനില്‍ കാണുമ്പോഴാണ് ഓ മൈ ഗോഡ് എന്ന് പറഞ്ഞുപോവാറുള്ളത്. അമ്പരപ്പെടുത്താറുണ്ട് മോഹന്‍ലാല്‍. ചുക്കാനില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. അത് പോലെയുള്ള സിനിമകള്‍ ചെയ്ത അനുഭവമുണ്ടായിരുന്നു തനിക്ക്. വളരെ സോഫ്റ്റായ ജന്റിലായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha


























