വ്യാജ പ്രൊഫൈലിനെതിരെ തുറന്നടിച്ച് ഭാവന

സൈബര്‍ ആക്രമണവും വ്യാജ പൊെ്രെഫലുകളും സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും പേരുകളിലെല്ലാം വ്യാപകമാണ്. അടുത്തിടെ നടിമാരായ ശോഭന, സ്വാതി റെഡ്ഡി, സ്വാസിക തുടങ്ങിയവരെല്ലാം തങ്ങളുടെ പേരിലുളള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ നടി ഭാവനയും തന്റെ പേരിലുളള വ്യാജ അക്കൗണ്ടിനെതിരെ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഭാവന ഇക്കാര്യം അറിയിച്ചത്. വിവാഹ ശേഷം മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു താരം. കന്നഡത്തിന്റെ മരുമകളായ താരം ബാംഗ്ലൂരുവിലാണ് സ്ഥിര താമസമാക്കിയിരുന്നത്.
മലയാളം വിട്ടെങ്കിലും കന്നഡ സിനിമകളില്‍ സജീവമായിരുന്നു ഭാവന. സാന്‍ഡല്‍വുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണിലാണ് ഭാവന എറ്റവുമൊടുവിലായി അഭിനയിച്ചത്. നവീനുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഭാവന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.
ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഭാവന കൂടുതല്‍ ആക്ടീവാകാറുളളത്. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലിനെതിരെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഭാവന തുറന്നടിച്ചത്.
താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്നും ഈ പേജ് ഫേക്ക് ആണെന്നുമാണ് നടി കുറിച്ചത്. എല്ലാവരും ഈ ലിങ്കില്‍ കയറി റിപ്പോര്‍ട്ട് അടിക്കണമെന്നും ആരാധകരോട് ഭാവന അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ പേര്‍ റിപ്പോര്‍ട്ട് അടിച്ചാല്‍ മാത്രമേ ആ പേജ് ബ്ലോക്ക് ചെയ്യപ്പെടുകയുളളു. മൂന്ന് സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍.
https://www.facebook.com/Malayalivartha


























