ലോക് ഡൗണിൽ സണ്ണി ലിയോൺ നാടുവിട്ടു; എത്തിപ്പെട്ടത് ഇവിടേക്ക്, കണ്ണ്തള്ളി ആരാധകർ! ഒരു ഏക്കറിലെ വിശാലമായ ബംഗ്ലാവ്, സുരക്ഷിത സ്ഥാനത്ത് മക്കളും

ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സണ്ണി ലിയോൺ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പിന്നാലെ നാടുവിട്ട സണ്ണി ലിയോണിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസങ്ങൾക്ക് തൊട്ട് മുമ്പായാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്.
അതായത് ഏറ്റവും അപകടകാരിയും അദൃശ്യനായതുമായ കൊലയാളി വൈറസിൽ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും സണ്ണി തന്നെയാണ് തന്റെ സാമൂഹ്യമാധ്യമത്തിലൂടെ കുറിച്ചത്.
എന്നാൽ ഇപ്പോൾ സണ്ണി പറഞ്ഞ സുരക്ഷിത ഇടം വെളിപ്പെടുത്തുകയാണ് താരം. അതായത് ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത് തന്നെ. തുടർന്ന് അന്ന് തന്നെ വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ലോസാഞ്ചലസിലെ ബെവേർലി ഹിൽസിൽ നിന്നും മുപ്പത് മിനുട്ട് യാത്ര ചെയ്താൽ സണ്ണിയുടെ ഈ ബംഗ്ലാവിലെത്താവുന്നതാണ്. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിൽ അഞ്ച് കിടപ്പുമുറികൾ, സ്വിമ്മിങ്ങ് പൂൾ, വലിയ പൂന്തോട്ടം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേതുടർന്ന് വീട്ടിൽ താൻ സൂക്ഷിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha



























