Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇരുപതാംനൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ കെ.മധു

14 MAY 2020 08:19 PM IST
മലയാളി വാര്‍ത്ത

'വര്‍ഷങ്ങള്‍ പോകുന്നത് അറിയാറേയില്ല ; കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട് , ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്‌നേഹദൂത് എത്തിയത്. ഫോണിന്റെ മറുതലയ്ക്കല്‍ മോഹന്‍ ലാല്‍ ; നിങ്ങളുടെ ലാലേട്ടന്‍ . മൂപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മലയാളസിനിമയില്‍ പിറന്ന ഒരു ചിത്രം, അതിലെ ഓരോ ഡയലോഗും നവലോകസിനിമാ ആസ്വാദകര്‍ക്കുപോലും മനപാഠം. മോഹന്‍ലാല്‍ എന്ന താരം തന്റെ സൂപ്പര്‍താര സിംഹാസനം അരക്കിട്ട് ഉറപ്പിച്ച ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം മോഹന്‍ലാല്‍ ആരാധകരുടെ മനസിലെ പ്രതിഷ്ഠകളില്‍ ഒന്നാമതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു മൂന്ന് പതിറ്റാണ്ടിനിപ്പുറമുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുയാണ്. ഇരുപതാംനൂറ്റാണ്ടിന് 33 വര്‍ഷം തികഞ്ഞ വിവരം സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് വിളിച്ചറിയിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മധു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'വര്‍ഷങ്ങള്‍ പോകുന്നത് അറിയാറേയില്ല ; കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട് , ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്‌നേഹദൂത് എത്തിയത്. ഫോണിന്റെ മറുതലയ്ക്കല്‍ മോഹന്‍ ലാല്‍ ; നിങ്ങളുടെ ലാലേട്ടന്‍ . ലാലിന് പങ്കിടാനുണ്ടായിരുന്നത് 'ഇരുപതാം നൂറ്റാണ്ട് ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ '33 വര്‍ഷം തികയുന്ന സന്തോഷം '.
ഞാന്‍ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ലാലിന്റെ മറുപടി എന്നെ കൂടുതല്‍ സന്തോഷവാനാക്കി ; ' ചേട്ടാ ഇത് നമ്മുടെ പടമല്ലേ ആര് വിളിച്ചാലും സന്തോഷമല്ലേ'

അതെ; ലാലിന് ഒരു ചെയ്ഞ്ചുമില്ല.
പണ്ടെത്തെ ലാല്‍ തന്നെ ഇന്നും .

ഉമാസ്റ്റുഡിയോവില്‍ വച്ചാണ് പണ്ടത്തെ ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളര്‍ത്തിയ വിനയാന്വിതനായ ചെറുപ്പക്കാരന്‍. എന്റെ ഗുരുനാഥന്‍ എം. കൃഷ്ണന്‍ നായര്‍ സാറിനൊപ്പം എഡിറ്റര്‍ക്ക് മുന്നിലിരിക്കുമ്‌ബോള്‍ സംഘട്ടന സംവിധായകര്‍ ത്യാഗരാജന്‍ മാസ്റ്റര്‍ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണന്‍ നായര്‍ സാര്‍ അകത്തേക്ക് വിളിച്ചപ്പോള്‍ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജന്‍ മാസ്റ്റര്‍ ലാലിനെ കൃഷ്ണന്‍ നായര്‍ സാറിന് പരിചയപ്പെടുത്തി. സാര്‍ അനുഗ്രഹിച്ചു. അവര്‍ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ കൃഷ്ണന്‍ നായര്‍ സര്‍ എന്നോട് പറഞ്ഞു ' മധു ; ആ പയ്യന്‍ ഗുരുത്വമുള്ള പയ്യനാണല്ലോ , വിനയത്തോടെയുളള പെരുമാറ്റം. അയാള്‍ നന്നാകും കേട്ടോ ' അത് അക്ഷരംപ്രതി ഫലിച്ചു.

പി.ജി. വിശ്വംഭരന്‍ സാറിന്റെ സെറ്റിലാണ് രണ്ടാമത് ലാലിനെ കണ്ടത്. അവിടെ നിന്നും ഇറങ്ങാന്‍ നേരം ലാല്‍ ചോദിച്ചു ' ചേട്ടന്‍ എങ്ങോട്ടാ?
കൈതമുക്കുവരെ പോകണം ഞാന്‍ മറുപടി പറഞ്ഞു.

എന്റെ കാറില്‍ പോകാം എന്ന് ലാല്‍ . നോക്കിയപ്പോള്‍ പുതുപുത്തന്‍ കാര്‍. മുന്‍ സീറ്റിലിരുന്ന് സംസാരിച്ച് ഞങ്ങള്‍ യാത്രയായി. ഇടയ്ക്ക് ലാല്‍ പറഞ്ഞു ' ഞാന്‍ ആദ്യമായി വാങ്ങിയ കാറാണ് എങ്ങനുണ്ട് ?' ഞാന്‍ ഡാഷ് ബോര്‍ഡില്‍ തട്ടി കൊള്ളാമെന്ന് പറഞ്ഞു. ഇറങ്ങാന്‍ നേരം ലാല്‍ സ്വതസിദ്ധമായ ചിരിയോടെ 'ചേട്ടാ ഞാന്‍ ഒരു നല്ല വേഷം ചെയ്യാന്‍ പോവുകയാണ് ചേട്ടന്‍ പ്രാര്‍ത്ഥിക്കണം' എനിക്ക് തുറന്നുള്ള ആ പെരുമാറ്റത്തില്‍ സംതൃപ്തി തോന്നി. ആട്ടക്കലാശമായിരുന്നു ആ പുത്തന്‍ പടം.

അന്നത്തെ ആ ആത്മാര്‍ഥ സ്വരം തന്നെയാണ് ഇന്ന് രാവിലെ 11:10 നും ഞാന്‍ കേട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ മുപ്പത്തിമൂന്നാം വര്‍ഷം തികയുന്ന ഇന്ന് ആ ചിത്രത്തിന്റെ വിജയത്തിന് ഒരേപോലെ അധ്വാനിച്ച ഒത്തിരി പേരുണ്ടെങ്കിലും പ്രധാനികള്‍ ട.ച സ്വമി , മോഹന്‍ലാല്‍ , സംഗീതം പകര്‍ന്ന ശ്യാം, ത്യാഗരാജന്‍ മാസ്റ്റര്‍, ക്യാമറാമാന്‍ വിപിന്‍ദാസ് , എഡിറ്റര്‍ വി.പി കൃഷ്ണന്‍ , പ്രതിനായക തിളക്കവുമായി സുരേഷ് ഗോപി എന്നിവരാണ്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കുന്നു അവരോടുള്ള നന്ദി.

ലാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങിന് എത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറിനൊപ്പമായിരുന്നു. ആലപ്പുഴയിലെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരേ കാറിലുള്ള ഇരുവരുടെയും യാത്ര. അകത്തു നിന്നിരുന്ന എന്നെ വിളിപ്പിച്ച് ലാലിന്റെയും എന്റെയും തലയില്‍ കൈവച്ച് 'നിങ്ങള്‍ ഇരുവരും ഒരുമിക്കുന്ന ചിത്രം നൂറു ദിവസം ഓടുമെന്ന് ' അനുഗ്രഹിച്ചത് ഒളിമങ്ങാതെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. ഗുരുത്വം , സ്‌നേഹം, സഹകരണം അത് മഹത്തരങ്ങളായ മൂല്യങ്ങളാണ്. ഈ കൊറോണക്കാലം അത് ആവര്‍ത്തിച്ച് ഉറപ്പിക്കുക കൂടിയാണ്. വെറും സോപ്പുകുമിളയില്‍ ചത്തൊടുങ്ങുന്ന വൈറസിനെ ഭയന്ന് മനുഷ്യന്‍ വീട്ടിലിരിക്കുമ്‌ബോള്‍ അഹമല്ല വേണ്ടത് : സ്‌നേഹവും കരുതലുമാണ്. മനുഷ്യന്‍ മനുഷനെ അറിഞ്ഞ് ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ...
' മാതാപിതാ ഗുരു ദൈവം' അതുതന്നെയാട്ടെ ജീവമന്ത്രം'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends