Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി

07 JULY 2026 04:41 PM IST
മലയാളി വാര്‍ത്ത

നടനും സംവിധായകനുമായിരുന്ന ഭാഗ്യരാജ് മരിച്ചപ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ വരാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി. എപ്പോഴും തമാശ പറഞ്ഞു ചിരിക്കുന്ന ഭാഗ്യരാജ് സാറിന്റെ മുഖമാണ് മനസ്സിലുള്ളത്. കോട്ടും സ്യൂട്ടും ധരിച്ച് അഴകോടെ ഓടി നടക്കുന്ന ദൃശ്യം മനസ്സിലുണ്ടെന്നും അദ്ദേഹം മരിച്ചു കിടക്കുന്നത് കാണാനുള്ള ധൈര്യമില്ലെന്നും ഉര്‍വശി പറയുന്നു. ഏറെ അടുപ്പമുണ്ടായിരുന്ന സില്‍ക്ക് സ്മിത മരിച്ചപ്പോഴും നേരില്‍ പോയി കാണാന്‍ ധൈര്യപ്പെട്ടില്ലെന്ന് ഉര്‍വശി വെളിപ്പെടുത്തി.

ഭാഗ്യരാജ് സാറിന്റെ മരണം അറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇറങ്ങിയെങ്കിലും വഴിമധ്യേ ആ ദൃശ്യം കാണാനുള്ള മനഃശക്തി ഇല്ലാതെ തിരിച്ചു പോരുകയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമുള്ള കേരള സ്‌റ്റൈല്‍ ഭക്ഷണം ഒരിക്കല്‍പ്പോലും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് ഏക സങ്കടമെന്നും ഉര്‍വശി നിറകണ്ണുകളോടെ കൂട്ടിച്ചേര്‍ത്തു. 'ഗലാട്ട തമിഴ്' എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ്സു തുറന്നത്.

ഞാന്‍ ഭാഗ്യരാജ് സാറിനെ അവസാനമായി കാണാന്‍ പോകാതിരുന്നതില്‍ എന്റെ ഭര്‍ത്താവ് എന്നോടു ദേഷ്യപ്പെട്ടു. ഞാന്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ ആളുകള്‍ തെറ്റിദ്ധരിക്കും എന്നു പറഞ്ഞു. പക്ഷേ, ആളുകള്‍ എന്തും വിചാരിച്ചോട്ടെ, എനിക്ക് അദ്ദേഹത്തെ അങ്ങനെ കാണാന്‍ കഴിയില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.

മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിചാരിച്ചത് വ്യാജ വാര്‍ത്തയാണെന്നാണ്. ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കൊല്ലാനുളള ദേഷ്യമുണ്ടായിരുന്നു. ആദ്യം എനിക്ക് കോള്‍ വരുന്നത് ഒരു മീഡിയയില്‍ നിന്നാണ്. 'ഭാഗ്യരാജ് സര്‍ മരിച്ചു, എന്താണ് താങ്കളുടെ പ്രതികരണം, ഞാന്‍ കണക്ട് ചെയ്യട്ടെ' എന്ന് മുഖത്തടിച്ച പോലെ ചോദിക്കുകയായിരുന്നു. ഞാനപ്പോള്‍ ഒരു സിനിമയുടെ സെറ്റിലായിരുന്നു. എനിക്ക് അത് വിശ്വസിക്കാനായില്ല. നിങ്ങള്‍ ആരുടെ കാര്യമാണ് പറയുന്നത്, പേരൊന്നും മാറിപ്പോയില്ലല്ലോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോഴാണ് അവര്‍ പറയുന്നത് രാവിലെ അദ്ദേഹം പ്രഭാതസവാരിക്ക് പോയി വരുന്നതിന് ഇടയില്‍ ഹൃദയാഘാതം സംഭവിച്ചു എന്ന്. ഞാനാകെ തരിച്ചിരുന്നു പോയി. ഭാരതിരാജ സാറൊക്കെ വയ്യാതെ ഇരിക്കുകയായിരുന്നല്ലോ. അതുകൊണ്ട് അദ്ദേഹം മരിച്ചപ്പോള്‍ അതു പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഇത്ര വലിയ ആഘാതമായില്ല. പക്ഷേ, ഭാഗ്യരാജ് സര്‍ അങ്ങനെയായിരുന്നില്ലല്ലോ. എല്ലായിടത്തും ഓടി നടന്നിരുന്ന ഒരു മനുഷ്യന്‍ എല്ലാ പരിപാടികള്‍ക്കും വരും. ഊര്‍വശി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends