Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി

07 JULY 2026 04:17 PM IST
മലയാളി വാര്‍ത്ത

വ്യാജ പരാതിയുടെ മറവില്‍ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വച്ച് തനിക്കെതിരെ മാനസിക പീഡനവും ഭീഷണിയും ഉണ്ടായെന്ന നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മ എന്നിവര്‍ക്കെതിരെ ഹില്‍ പാലസ് പൊലീസ് കേസെടുത്തു. ആദ്യഘട്ടത്തില്‍ ഈ പരാതി അന്വേഷിച്ച പൊലീസ് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഈ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അന്‍സിബ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

അന്‍സിബയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി, 'ഇരുപക്ഷവും സംസാരിച്ച് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു' എന്ന് സബ് ഇന്‍സ്‌പെക്ടര്‍ സ്‌റ്റേഷന്‍ റെക്കോര്‍ഡില്‍ എഴുതിച്ചേര്‍ക്കുകയും നടിയെ ഭീഷണിപ്പെടുത്തി അതില്‍ ബലമായി ഒപ്പുവയ്പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മലയാളം, തമിഴ് സിനിമകളില്‍ പ്രശസ്തയായ തന്റെ വ്യക്തിത്വത്തിനും പ്രശസ്തിക്കും ഗുരുതരമായ ദോഷം വരുത്താന്‍ പ്രതികള്‍ പരസ്പരം ഒത്തുകളിച്ചതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് കോടതി നേരിട്ട് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തുകയും, പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തി കേസെടുക്കാന്‍ തൃപ്പൂണിത്തുറ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികളിലേക്ക് പൊലീസ് കടക്കും.

കഴിഞ്ഞ ഡിസംബറില്‍ അന്‍സിബ, ലക്ഷ്മി പ്രിയയുടെ ഫോണിലേക്ക് ഒരു വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇത് ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയേഷ് കാണാനിടയാവുകയും ഇവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഈ വിഷയത്തില്‍ ലക്ഷ്മി പ്രിയ വനിതാ സെല്ലില്‍ നല്‍കിയ പരാതി പരിഹരിക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ജനുവരി 30ന് അന്‍സിബയെ വനിതാ സെല്ലിലേക്ക് വിളിച്ചുവരുത്തിയത്.

സ്‌റ്റേഷനിലെത്തിയ അന്‍സിബയെ അരമണിക്കൂറോളം കാത്തുനിര്‍ത്തിയ ശേഷം ക്യാബിനിലേക്ക് വിളിച്ചുവരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടയില്‍ നടിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മറ്റ് പ്രതികളുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. !ഒന്നാം പ്രതിയായ ലക്ഷ്മിപ്രിയയും മൂന്നാം പ്രതിയായ വനിത എസ്‌ഐയുടെ സാന്നിധ്യത്തില്‍ അന്‍സിബയെ ചോദ്യം ചെയ്തു. ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോട് നിര്‍ബന്ധിച്ച് ഫോണിലൂടെ ക്ഷമ ചോദിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (20 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (53 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

Malayali Vartha Recommends