സ്‌പെയിന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ച് റിമ

മലയാളസിനിമയിലെ ബോള്‍ഡായ താരമാണ് റിമ കല്ലിങ്കല്‍. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. മുമ്ബ് നടത്തിയ സ്‌പെയിന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിലുള്ള സ്ഥലം ഏതെന്ന് കണ്ടു പിടിക്കുകയായിരുന്നു റിമ ആരാധകര്‍ക്ക് മുന്നില്‍ വച്ച വെല്ലുവിളി. താരത്തിന്റെ വെല്ലുവിളി ആരാധകര്‍ ഏറ്റെടുക്കയും ചെയ്തു. ഉത്തരവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മിക്കവരും വളരെ പെട്ടെന്നു തന്നെ സ്ഥലം തിരിച്ചറിഞ്ഞു. പക്ഷെ ചിലര്‍ക്ക് ക്ലു കിട്ടിയിട്ടു പോലും സ്ഥലം ഏതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്കായിരുന്നു റിമയുടെ വെല്ലുവിളി. സീരിസിലെ സാങ്കല്‍പ്പിക രാജ്യം ഡോര്‍ണിയിലെ വാട്ടര്‍ ഗാര്‍ഡന്‍സ് ആണ് റിമയുടെ ചിത്രത്തിലുള്ള കൊട്ടാരം. ഇത് കണ്ടുപിടിക്കാന്‍ ആരാധകര്‍ക്ക് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സീരിസും കൊട്ടാരവും അത്രയും പ്രശസ്തമായതാണ്.
https://www.facebook.com/Malayalivartha



























