ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഇവരാണെന്ന് നടി തൃഷ

തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് നായികയാണ് തൃഷ. ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങളെ കുറിച്ച പറയുകയാണ് താരം. ഒരു ആരാധകന്‍ ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ സംവാദത്തിനിടെ ചോദിച്ചതിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. താങ്കളുടെ കാഴ്ചപ്പാടില്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച മൂന്നു നടന്‍മാര്‍ ആരൊക്കെയാണ് എന്നാണ് ആരാധകന്‍ ചോദിച്ത്. ഉലക നായകന്‍ കമല്‍ ഹാസന്‍, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍, ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ എന്നിവരുടെ പേരുകളാണ് തൃഷ മറുപടിയായി പറഞ്ഞത്.കമല്‍ ഹാസനൊപ്പം, മന്മഥന്‍ അമ്ബ്, തൂങ്കാ വനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തൃഷ മോഹന്‍ലാലിനൊപ്പം റാം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha


























