മോഹൻലാൽ ചിത്രം റാം ജീത്തു ജോസഫ് ഉപേക്ഷിക്കുമോ?

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച സിനിമ 'റാം' താന്‍ ഉപേക്ഷിച്ചതല്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. റാം ഉപേക്ഷിച്ചോ എന്ന് ചോദ്യങ്ങളുമായി എത്തിയ സന്ദേശങ്ങള്‍ക്ക് മറുപടിയായാണ് ജീത്തു എത്തിയിരിക്കുന്നത്.
ജീത്തു ജോസഫിന്റെ കുറിപ്പ്:
കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി എനിക്ക് നിരന്തരം ചോദ്യങ്ങളും മെസേജുകളും വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് മോഹന്‍ലാല്‍ നായകനായ റാം സിനിമയെക്കുറിച്ചാണ്. അത് ഉപേക്ഷിച്ച് മറ്റൊരു പ്രോജക്ടിനെക്കുറിച്ച് ഞാന്‍ ആലോചിക്കുകയാണോ എന്നാണ് പലരുടെയും സംശയം. യു.കെയിലും ഉസ്ബകിസ്ഥാനിലും കോവിഡ് 19 സാഹചര്യം കുറഞ്ഞാല്‍ റാമിന്റെ ചിത്രീകരണം ഞങ്ങള്‍ പുനരാരംഭിക്കും.
ആ കാരണം കൊണ്ട് മാത്രമാണ് റാമിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചത്. കൊറോണ വൈറസിനെ ചെറുതായെങ്കിലും ചെറുക്കാന്‍ സാധിച്ചത് കേരളത്തിലായതിനാല്‍, ഇവിടുത്തെ ചിത്രീകരണ പരിപാടികള്‍ നേരത്തെ തുടങ്ങാനാണ് സാധ്യത. അങ്ങനെ വരുമ്ബോള്‍ ഇവിടെ മാത്രം ചിത്രീകരണം ആവശ്യമായ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ട്. അതിനര്‍ഥം റാം ഉപേക്ഷിച്ചുവെന്നല്ല. സാഹചര്യത്തെ തുടര്‍ന്ന് റാം നീണ്ടുപോകുന്നതാണ്.
https://www.facebook.com/Malayalivartha


























