തന്റെ ചുരുണ്ട മുടിയുടെ രഹസ്യം വെളിപ്പെടുത്തി റിമ

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍. ചുരുണ്ട മുടി ട്രെന്‍ഡാക്കിയ നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ തന്റെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അച്ഛനില്‍ നിന്നാണ് തനിക്ക് ഈ മുടി ലഭിച്ചതെന്ന് പറയുകയാണ് റിമ. 45 വര്‍ഷം മുമ്പുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചാണ് നടി ഇക്കാര്യം പങ്കുവച്ചത്.
'വീട്ടിലിരുന്ന് പഴയകാലചിത്രങ്ങളുമായി ഒരു ടൈം ട്രാവല്‍ നടത്തുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റ്, ഹെയര്‍സ്‌റ്റൈല്‍, ബെല്‍ബോട്ടം... ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒന്നിച്ചൊരു ഫോട്ടോ എടുക്കാം എന്ന് തീരുമാനിച്ച നിമിഷം, അതിനായി ഒരുങ്ങുന്നു, കഴുത്തിലെ പേശികള്‍ക്ക് ബലം നല്‍കി പോസ് ചെയ്യുന്നു, ഒരു പ്രിന്റ് എടുക്കുന്നു, 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അദ്ദേഹത്തില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്'റിമ പറയുന്നു.

https://www.facebook.com/Malayalivartha


























