മെഗാസ്റ്റാറിന്റെ സ്വഭാവത്തെ കുറിച്ച് തുറന്ന് പറയുകയാണ് കവിയൂര്‍ പൊന്നമ്മ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി ആര്‍ക്കും ഒരു അഭിപ്രായവ്യത്യാസവുമില്ല. എന്നാല്‍ താരത്തിന്റെ സ്വഭാവത്തെ പറ്റി പലര്‍ക്കും പല അഭിപ്രായമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ സ്വാഭാത്തെ കുറിച്ച് പറയുകയാണ് കവിയൂര്‍ പൊന്നമ്മ. താന്‍ മമ്മൂട്ടിയോട് കുറച്ചൊക്കെ സ്‌നേഹം പ്രകടമാക്കി പെരുമാറണമെന്ന് എപ്പോഴും പറയും അപ്പോള്‍ മമ്മൂട്ടി 'നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ' എന്ന് പറഞ്ഞു തന്നോട് ദേഷ്യപ്പെടുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
മമ്മൂട്ടി മുന്‍കോപക്കാരനാണ് എല്ലാവരും പറയും എന്നാല്‍ സ്‌നേഹം പുറത്തു കാണിക്കാത്ത ശുദ്ധനാണ് മമ്മൂട്ടി. ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്‌നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്. എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല.ഞാന്‍ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുന്‍പേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇരുവരും എനിക്ക് സ്വന്തം മക്കളെ പോലെയാണ്. 'പല്ലാവൂര്‍ ദേവനാരയണന്‍' സെറ്റില്‍ വച്ച് മമ്മൂസ് പുതിയ കാര്‍ എടുത്തപ്പോള്‍ ആദ്യം എന്നെ അതില്‍ കയറ്റി ഒന്ന് റൗണ്ട് അടിച്ചു കവിയൂര്‍ പൊന്നമ്മ ഓര്‍മിക്കുന്നു.
https://www.facebook.com/Malayalivartha


























