നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ ; ഈശ്വര കപ്പ ചതിച്ചോ?

നടൻ സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എൽ.എ ഡി.കെ മുരളി യ്ക്കും ക്വാറന്റൈൻ.കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിൽ കൊവിഡ് സ്ഥിരീ കരിച്ച അബ്കാരി കേസിലെ പ്രതിയെ അറസ്റ്റുചെയ്തതതിനെ തുടർന്ന് ക്വാ റന്റൈനിൽ പോകേണ്ടി വന്ന വെഞ്ഞാറമൂട് സി.ഐയുമായി വേദിപ ങ്കിട്ടതിനെ തുടർന്നാണ് ഇരുവർക്കും ക്വാറന്റൈനിൽ പോകേണ്ടി വന്നത്. ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നി ച്ചെ ത്തിയത്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.മദ്യപിച്ച് വാഹനം ഓടിച്ചതി നും അക്രമം കാട്ടിയതി നുമാണ് മൂന്നംഗസംഘത്തെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കാറി ല്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹ നത്തില്‍ എതിരെ വരുക യാ യിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ ത്താതെ പോയ കാര്‍ നാട്ടുകാ രാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പി ച്ചത്. ഇതില്‍ ഓരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
മെയ് 22 ന് റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീ കരി ച്ചത്.
റിമാന്‍ഡ് ചെയ്യുന്നതിന് മുമ്ബ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്ത ണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോ ധന നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ ഉടന്‍ മാറ്റും. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
എന്നാൽ കോവിഡ് സ്ഥിതീകരിച്ച പ്രതിക്കൊപ്പം നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയ മാ ക്കും. അതേസമയം ഇയാള്‍ക്ക് ആരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇതുവ രെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























