സുരാജിന് പിന്നാലെ നടി ഭാവനയും ക്വാറന്റീനിൽ!

സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ. ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേര ളത്തിലെത്തി.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുട ർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നര യോടെ യാണ് നടി മുത്തങ്ങയിൽ എത്തിയത്.ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററി ലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.
ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേ ഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലി ച്ച് സെൽഫി പകർത്തുന്നതും കണ്ടു. തുടർന്ന് ഹോം ക്വാറന്റീനിലേക്ക് പൊ ലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.
എന്നാൽ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചാണ് സുരാജ് ക്വാറ ന്‍റൈനില്‍ കഴിയുന്നത്. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഈ സിഐയ്‌ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും പങ്കെടു ത്തിരുന്നു. ഇതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സുരാജിനോട് ക്വാറ ന്‍റൈ നില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.
സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീ കരി ച്ചിരുന്നു.മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനുമാണ് മൂന്നം ഗസംഘത്തെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരുകയായിരുന്ന പൊലീ സ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.ഇതില്‍ ഓരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
മെയ് 22 ന് റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീ കരി ച്ച ത്.
റിമാന്‍ഡ് ചെയ്യുന്നതിന് മുമ്ബ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്ത ണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോ ധന നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ ഉടന്‍ മാറ്റും. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
https://www.facebook.com/Malayalivartha

























