വെട്ടുകിളി ആക്രമണ വിവാദം...സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്ത് സൈറ

വെട്ടുകിളി ആക്രമണത്തില്‍ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്ന് എത്തിയ വെട്ടുകിളികള്‍ രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വലിയ നാശം വിതച്ചുകഴിഞ്ഞു. വലിയ വിഭാഗം കര്‍ഷകര്‍ ആശങ്കയിലാണ്.
ഖുറാനിലെ വാക്യമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു ഖുറാന്‍ ( 7:133) എന്നാണ് സൈറ കുറിച്ചത്.
ഇതിന് പിന്നാലെ സൈറയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയായിരുന്നു. സൈറ പാകിസ്താന്‍ അനുഭാവിയാണ് എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്‌ബോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു. താരത്തെ പിന്തുണച്ചും ഒരു വിഭാഗം എത്തി. ലോകത്ത് അടിക്കടിയുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സൈറ പറഞ്ഞത് എന്നായിരുന്നു അവരുടെ വാദം. വിവാദം രൂക്ഷമായതോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് സൈറ.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ബനസ്‌കന്ത, പാടന്‍, കച്ച് എന്നീ മൂന്ന് അതിര്‍ത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകള്‍ മുഴുവന്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിരുന്നു. തുടര്‍ന്ന് പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























