ഷംനയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

നടി ഷംന കാസിമിനെ വിവാഹാലോചനയുമായി എത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് ജാഫര്‍ സാദിഖ്, നജീബ് എന്നിവരെ കൊച്ചി പൊലീസ് പിടികൂടിയത്. ഇവര്‍ കോയമ്ബത്തൂരില്‍ തന്നെ താമസിക്കുന്നവരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. മുഖ്യപ്രതികളായ ഷെരീഫ്,റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ഷെരീഫിന് സ്വര്‍ണമേഖലയില്‍ ബിസിനസ്സുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫര്‍ സാദിഖാണെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസില്‍ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha
























