Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹേയ് അജ്ഞാതാ... കോവിഡ് ബാധിച്ച് മരിക്കുമെന്ന് അജ്ഞാതന്റെ ആശംസയ്ക്ക് ചുട്ട മറുപടിയുമായി അമിതാഭ് ബച്ചന്‍

28 JULY 2020 08:36 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ഇതിഹാസ നായകന്‍ അമിതാഭ് ബച്ചന്‍ സുഖം പ്രാപിച്ച് വരികയാണ്. കോവിഡ് ബാധിതനായി ആശുപത്രിക്കിടക്കയിലാണെങ്കിലും തന്റെ ബ്ലോഗിലൂടെ നിരന്തരം ബച്ചന്‍ ആരാധകരോട് സംവദിക്കാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ കണ്ടുവരാറുള്ള ട്രോളുകളോട് പൊതുവേ പ്രതികരിക്കാത്ത ബച്ചന് പക്ഷേ താന്‍ കോവിഡ് ബാധിച്ച് മരിക്കണമെന്ന് ആശംസിച്ച ഒരാളോട് പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. അജ്ഞാതനായ വ്യക്തിക്ക് ഒരു തുറന്ന കത്തിലൂടെയായിരുന്നു 77കാരനായ ബച്ചന്റെ വായടപ്പിക്കുന്ന മറുപടി.
'അവര്‍ എനിക്കായി ഇങ്ങനെ എഴുതി... നിങ്ങള്‍ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് കരുതുന്നത്' മെഗാതാരം മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്നും എഴുതിത്തുടങ്ങി.
'ഹേയ് അജ്ഞാതാ... നിങ്ങള്‍ സ്വന്തം അച്ഛന്റെ പേര് പോലും എഴുതിയില്ല. നിങ്ങളുടെ ജന്മത്തിന് ഉത്തരവാദിയാരാണെന്ന കാര്യം പോലും നിങ്ങള്‍ക്കറിയില്ല. ഇവിടെ രണ്ട് കാര്യങ്ങള്‍ മാത്രമാണ് നടക്കാന്‍ സാധ്യത.... ഒന്നുകില്‍ ഞാന്‍ മരിക്കും അല്ലെങ്കില്‍ ഞാന്‍ ജീവിക്കും.. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് ഈ അധിക്ഷേപം തുടരാനാകില്ല' ബച്ചന്‍ പറഞ്ഞു.
'നിങ്ങളുടെ എഴുത്ത് ശ്രദ്ധിക്കപ്പെടാനുണ്ടായ കാരണം നിങ്ങള്‍ അമിതാഭ് ബച്ചനെതിരെ തിരിഞ്ഞു എന്നതിനാലാണ്. ദൈവകൃപയാല്‍ ഞാന്‍ രോമുക്തനായാല്‍ ഇതിന്റെ പ്രഹരം എന്നില്‍ നിന്ന് മാത്രമായിരിക്കില്ല മറിച്ച് ഒമ്ബത് കോടിയിലധികം വരുന്ന എന്റെ ഫോളോവേഴ്‌സിന്റെ അടുക്കല്‍ നിന്നു കൂടിയായിരിക്കും' ബച്ചന്‍ എഴുതി.
ട്രോളിനെതിരെ പ്രതികരിക്കേണ്ടെന്നാണ് തന്റെ ആരാധകരോടായി ബച്ചന്‍ അഭ്യര്‍ഥിക്കുന്നത്. രോഗമുക്തനായാല്‍ താന്‍ തന്നെ അക്കാര്യം നോക്കിക്കോളാമെന്നാണ് അദ്ദേഹം പറയുന്നത്.
രോഗമുക്തരായി ആശുപത്രി വിട്ട പേരമകള്‍ ആരാധ്യയെയും മരുമകള്‍ ഐശ്വര്യ റായ്‌യെയും കുറിച്ച് ബച്ചന്‍ വികാര നിര്‍ഭരമായി ട്വീറ്റ് ചെയ്തിരുന്നു.
'എന്റെ മരുമകളും പേരക്കുട്ടിയും ആശുപത്രിവിട്ടു, എനിക്ക് എന്റെ കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനാകുന്നില്ല. നിങ്ങളുടെ പ്രാര്‍ഥനകള്‍ വിലമതിക്കാനാവാത്തതാണ്. എന്നോട് കരയരുതെന്നാണ് ആരാധ്യ പറഞ്ഞത്. ഞാന്‍ ഉടന്‍ വീട്ടിലെത്തുമെന്നായിരുന്നു അവളുടെ വാക്കുകള്‍. അവളെ ഞാന്‍ വിശ്വസിക്കണം' ബച്ചന്‍ ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (9 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

Malayali Vartha Recommends