സൗഹൃദം..പ്രണയം....പൃഥ്വിയുടെ നട്ടെല്ല് ഭാര്യ തന്നെ...! ; ജന്മദിനത്തിൽ സുപ്രിയയ്ക്ക് ആശംസകളുമായി പ്രിത്വിയും അമ്മ മല്ലികയും

മലയാള സിനിമയിലെ മിന്നും താരമാണ് നടൻ പൃഥ്വിരാജ് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ...അഭിനയത്തിൽ തുടങ്ങി ഇപ്പോൾ സംവിധാനത്തിൽ വരെയും തന്റേതായ സംഭാവനകൾ സൃഷ്ടിച്ച താരത്തിന്റെ പത്നിയുടെ ജന്മദിനമാണ് ഇന്ന്. മലയാള സിനിമയുടെ തന്നെ ‘പവര്‍ കപ്പിള്‍’ എന്ന സ്ഥാനം പിടിച്ചടക്കിയ ഇരുവരുടെയും വിശേഷ ദിവസങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ സുപ്രിയയുടെ ജന്മദിനമായതിനാൽ തന്നെ പ്രിത്വി തന്റെ ഭാര്യയ്ക്കായി എഴുതിയ വാക്കുകളാണ് നവമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്.
“എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം. നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രശ്നവും വലുതല്ല,” എന്നാണ് പൃഥ്വി കുറിച്ചത്.
അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം പ്രതിഭ തെളിയിച്ചവര്‍ പുതിയ സിനിമാ സംരംഭങ്ങളില്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.
അതേസമയം മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തിയതോടെ ആരാധകരും സുപ്രിയയുടെ പിറന്നാൾ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
“ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്.
ഒരു പഴയ അഭിമുഖത്തിൽ സുപ്രിയ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ പൃഥ്വി, ലോകത്ത് തന്നെ അടുത്തറിയുന്നത് തന്റെ ഭാര്യയ്ക്ക് മാത്രമാണെന്നും പറഞ്ഞിരുന്നു.
“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ.”
കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെയായിരുന്നു.
“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടുപേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓർമിച്ചു.
പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ടുപോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























