ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ആദ്യമേ പ്രണയത്തിലായിരുന്നു... പക്ഷെ അന്ന് ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ച്കൊണ്ട് സീരിയൽ ക്യാമറാമാൻ ലോവലിനെ വിവാഹം ചെയ്തു... പിന്നെ പെട്ടന്നൊരു ദിവസം അറിയുന്നു ആദിത്യനെ രണ്ടാം വിവാഹം ചെയ്തു എന്ന്! തുറന്നടിച്ച് ജീജ സുരേന്ദ്രൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമ്പിളിദേവിയും ആദിത്യനും. ഇരുവരും വിവാഹം ചെയ്തപ്പോൾ ആരാധകർക്ക് ഞെട്ടലായിരുന്നു. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരുടെയും പുനർ വിവാഹമായിരുന്നു ഇത്. പഴയകാല നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ.
2019 ജനുവരി 25ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം. അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. സീരിയൽ ക്യാമറാമാൻ ലോവൽ ആയിരുന്നു അമ്പിളിയുടെ ആദ്യ ഭർത്താവ്. അമ്പിളിക്കും ആദിത്യനും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. അടുത്തിടെ സീരിയൽ താരം ജീജ സുരേന്ദ്രൻ ആദിത്യനും അമ്പിളിക്കും എതിരെ ചില പരാമര്ശങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീജ ആദിത്യനെതിരെയും അമ്പിളിക്ക് എതിരെയും സംസാരിച്ചത്. നേരത്തെ ഇവരുടെ കല്യാണ സമയത്ത് ഒരു ചാനൽ പ്രോഗ്രാമിൽ ആദിത്യനെ ചൊടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിന്റെ പേരിൽ ജിജയും ആദിത്യനും തമ്മിൽ പ്രശ്നങ്ങൾ നടന്നിരുന്നു. ആദിത്യൻ വളരെ രോക്ഷത്തോടെ ആണ് ജീജക്ക് എതിരെ അന്ന് തുറന്നടിച്ചത്.
ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസ കുറവുണ്ട് എന്നുമാണ് ജീജ പറഞ്ഞത്.
സ്നേഹതൂവൽ എന്ന സീരിയലിൽ ഞാനായിരുന്നു അമ്മ വേഷത്തിൽ അഭിനയിച്ചത്.ആദിത്യൻ അതിൽ എന്റെ മകനായി അഭിനയിച്ചിരുന്നു. ആദിത്യനും അമ്പിളി ദേവിയും തമ്മിൽ അന്ന് പ്രേമമായിരുന്നു. അന്ന് ആ സെറ്റിലെ സംസാരം ഇവർ വിവാഹം കഴിക്കും എന്നായിരുന്നു. പെട്ടന്നാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അമ്പിളി ദേവി ക്യാമറാമാൻ ലോവലിനെ കല്യാണം കഴിക്കുന്നത്.
ആദിത്യനും കല്യാണം കഴിച്ചു, പിന്നെ ആ ബന്ധം ഡിവോഴ്സിൽ എത്തി. പിന്നെയും അഞ്ചാറ് വർഷം കഴിഞ്ഞാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആദിത്യൻ അമ്പിളി ദേവിയെ കല്യാണം കഴിക്കുന്നത്.ലോവൽ ഒരു നല്ല ആളാണ്, എനിക്ക് ഒരു മകനുണ്ടായാൽ അങ്ങനെയാണോ അതുപോലെ ആണ് അവൻ. കൈരളി t വി യുടെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ആദിത്യനും അമ്പിളിയും അതിഥികളായി എത്തിയപ്പോൾ എന്നോട് ഒരു ആശംസ വീഡിയോ തരാൻ പറഞ്ഞു.
ഞാൻ വിഡിയോയിൽ പറഞ്ഞു നിങ്ങൾ ജോഡിപ്പൊരുത്തം ഉള്ളവരാണ്, ജോഡി പൊരുത്തത്തോടെ രണ്ടാമതൊരു കല്യാണം കഴിച്ചു . ഇനിയൊരിക്കൽ മൂന്നാമത് ഒരു കല്യാണം നടത്തി ഞങ്ങളെ ഞെട്ടുകരുതേ എന്നു ഞാൻ പറഞ്ഞു. അത് നല്ല ഉദ്ദേശത്തോടെ ഞാൻ പറഞ്ഞതാണ്. ഇനിയും ഒരു ഡിവോഴ്സ് ഉണ്ടാകരുത് എന്ന രീതിയിൽ പറഞ്ഞതാണ് ഞാൻ. പക്ഷെ അത് ഓൺലൈൻക്കാർ വളച്ചൊടിച്ചു വേറെ രീതിയിൽ എത്തിച്ചു.. ജീജ പറയുന്നു
https://www.facebook.com/Malayalivartha