Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

എന്താണ് ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയാത്തത്?

21 APRIL 2015 12:40 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ ലാല്‍ ജോസിന് മോഹന്‍ലാലിനെ നായകാനാക്കി സിനിമ ചെയ്യാല്‍ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ സംവിധാനം ലാല്‍ജോസ് എന്ന ടൈറ്റില്‍ കാര്‍ഡ് സ്‌ക്രീനില്‍ തെളിയുമെന്നു മോഹന്‍ലാല്‍ 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവചിച്ചതായി ലാല്‍ ജോസ് പറഞ്ഞു. കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിന്റെ സെറ്റില്‍ വച്ചാണ് അത് പറഞ്ഞത്. ഒറ്റപ്പാലത്തെ ലൊക്കേഷനിലെത്തിയ സംവിധായകന്‍ സിബി മലയിലിനോടു മോഹന്‍ലാല്‍ പറഞ്ഞവാക്കുകള്‍ ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു മറവത്തൂര്‍ കനവിലൂടെ തിരശ്ശീലയില്‍തെളിഞ്ഞു. 
മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ളവര്‍ ലാല്‍ജോസ് ചിത്രങ്ങളിലെ നായകമുഖമായി. പക്ഷെ മോഹന്‍ലാല്‍ ചിത്രം മാത്രം അകലെയായി.
ലാല്‍ജോസും മോഹന്‍ലാലും ചേര്‍ന്ന് എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്നതിനെക്കുറിച്ചു പ്രചരിക്കുന്ന കഥകള്‍ എനിക്കുമറിയാം. സ്വതന്ത്രസംവിധായകനായ കാലംമുതല്‍ മോഹന്‍ലാലുമായി ചേര്‍ന്നൊരു സിനിമഞാനും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ടു മൂന്നു തവണ അദ്ദേഹവുമായി ചേര്‍ന്നു സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു, താരങ്ങളെ വച്ചു സിനിമ പ്ലാന്‍ ചെയ്യുന്നത് എന്റെ രീതിയല്ലെങ്കില്‍ പോലും.
എനിക്ക് ഇഷ്ടമാകുന്ന കഥകള്‍ മോഹന്‍ലാലിന് ഇഷ്ടമായില്ല. ഞങ്ങളൊരുമിക്കുന്ന ആദ്യചിത്രമെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു കസിന്‍സ് എന്ന പ്രോജക്ട് പോലും അനൗണ്‍സ്‌ചെയ്തതാണ്. സിനിമയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി തൃശൂര്‍ പൂരം പൂര്‍ണമായി ഷൂട്ട് ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനൊക്കെ വരുന്നതിനുമുന്‍പു തന്നെ തൃശൂര്‍ ഭാഷ പശ്ചാത്തലമാക്കിയുള്ള ഒരു സിനിമയായിരുന്നു എന്റെ മനസ്സില്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജിനെയും ഒരു പ്രധാന കഥാപാത്രമാക്കി കാസ്റ്റ് ചെയ്യാന്‍ആലോചിച്ചിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗവുമായി തുടക്കം മുതല്‍ മോഹന്‍ലാലിനു ചില ആശയക്കുഴപ്പങ്ങളുണ്ടായി. ക്ലൈമാക്‌സ് തൃപ്തികരമല്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം സിനിമയില്‍ നിന്നു പിന്‍മാറി.
ഇതിനിടെ നിര്‍മാതാവ് പെട്ടെന്നൊരുദിവസം അപ്രത്യക്ഷനായി. കോണ്‍ടാക്റ്റ് ചെയ്യാനുള്ള ഞങ്ങളുടെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അയാളുടെ നാട്ടിലെ പഞ്ചായത്ത് ഇലക്ഷനില്‍ മല്‍സരിക്കാന്‍ പോയതാണെന്നു പിന്നീട് അറിഞ്ഞു. ഒരുപാടു പേരുടെ മര്യാദകേടുകളാണു മോഹന്‍ലാലുമായി ചേര്‍ന്നുള്ള സിനിമ എന്ന എന്റെ സ്വപ്നത്തെ ഇല്ലാതാക്കിയത്.
ബ്ലസിയുടെ ഭ്രമരത്തിന്റെ സെറ്റില്‍ മറ്റൊരു കഥയുമായി സമീപിച്ചു. അദ്ദേഹം ഭ്രമരത്തിന്റെ കഥ എന്നോടു പറഞ്ഞ ശേഷം, ഇത്തരത്തില്‍ അസാധാരണമായ കഥകള്‍ എന്തുകൊണ്ടു നിങ്ങള്‍ക്കു സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എന്നു ചോദിച്ചു. വലിയ നിരാശ തോന്നി. ശരിയാണ്, അസാധാരണത്വമില്ലാത്ത കഥകളില്‍ നിന്നാണ് എന്റെ സിനിമകളുണ്ടാവുന്നത്. 
യന്തിരന്‍ പോലൊരു സിനിമ ലാല്‍ജോസ് എന്ന സംവിധായകനില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. കഥകളിലെ അസാധാരണത്വം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്റെ പരാജയമാവാം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിന്നീടു നിര്‍മാതാവ് സുരേഷ് ബാലാജി എനിക്ക് അഡ്വാന്‍സ് തന്നു. എട്ട് ഒന്‍പതു മാസംശ്രമിച്ചിട്ടും അദ്ദേഹത്തിന് യോജിക്കുന്ന ഒരു കഥ കണ്ടെത്താനാവാത്തതുകൊണ്ട് അഡ്വാന്‍സ് മടക്കി നല്‍കി.
മോഹന്‍ലാലിനെ നായകനാക്കി സിനിമ പ്ലാന്‍ ചെയ്യണമെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിനും എനിക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണു വിശ്വാസം. എന്നെ വ്യക്തിപരമായി ഇഷ്ടമല്ലെങ്കില്‍പോലും ഒരു നല്ല കഥയുടെ പ്രലോഭനത്തെ തടയാന്‍ അദ്ദേഹത്തിനു സാധിക്കില്ല. അദ്ദേഹത്തിനും എനിക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സബ്ജക്ട് വന്നാല്‍ ഉറപ്പായുംമോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം വെള്ളിത്തിരയിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (15 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (37 minutes ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (1 hour ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (1 hour ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (1 hour ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (1 hour ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (3 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (3 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

Malayali Vartha Recommends